Kerala
പാലായില്‍ മാണി സി കാപ്പന്‍ പത്രിക സമര്‍പ്പിച്ചു

കോട്ടയം: പാലായിലെ എല്‍ ഡി എഫ് സ്ഥാനാര്‍ഥി മാണി സി കാപ്പന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു.പ്രവിത്താനം ബ്ലോക്കോഫീസിലെത്തി അസിസ്റ്റന്റ് പ്രിസൈഡിംഗ് ഓഫീസര്‍ ദില്‍ഷാദിന് മുമ്പാകെയാണ് പത്രിക സമര്‍പ്പിച്ചത്. ജില്ലയിലെ എല്‍ ഡി എഫ് നേതാക്കളായ സി പി എം ജില്ലാസെക്രട്ടറി വി എന്‍ വാസവന്‍, സി പി ഐ ജില്ലാ സെക്രട്ടറി സി കെ ശശിധരന്‍ അടക്കമുള്ള നേതാക്കള്‍ക്കൊപ്പമാണ് കാപ്പന്‍ എത്തിയത്. രാവിലെ പാലാ നഗരത്തില്‍ എത്തിയ പ്രവര്‍ത്തകരെയും മറ്റും കണ്ട ശേഷം പ്രകടനമായാണ് കാപ്പന്‍ പത്രിക സമര്‍പ്പിക്കാനെത്തിയത്.
ഇതിനകം തന്നെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ട എല്‍ ഡി എഫിന്റെ മണ്ഡലം തിരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ അടുത്ത ദിവസം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്നു.
അതിനിടെ യു ഡി എഫിലെ സ്ഥാനാര്‍ഥി നിര്‍ണയം സംബന്ധിച്ച് അനിശ്ചിതത്വം തുടരുകയാണ്. നിഷ ജോസ് കെ മാണിയെ തന്നെ മത്സരിപ്പിക്കാനാണ് കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗത്തിന്റെ തീരുമാനം. യു ഡി എഫ് നേതൃത്വത്തെ അവര്‍ തീരുമാനം അറിയിച്ച് കഴിഞ്ഞു. യു ഡി എഫും തീരുമാനത്തിനൊപ്പാണ്. എന്നാല്‍ പാര്‍ട്ടി ചെയര്‍ാന്‍ പി ജെ ജോസഫിന്റെ നേതൃത്വത്തിലുള്ള വിഭാഗം ഇടഞ്ഞ് നില്‍ക്കുന്നതാണ് മുന്നണിക്ക് തലവേദനയായിരിക്കുന്നത്.
ജോസഫിനെ അനുനയിപ്പിക്കാന്‍ മുസ്ലിംലീഗിന്റെ നേതൃത്വത്തില്‍ ശ്രമങ്ങള്‍ തുടരുന്നുണ്ട്. എന്നാല്‍ നിഷ അടക്കം മാണി കുടുംബത്തില്‍ നിന്നും ആരും വേണ്ടെന്ന നിലപാടിലാണ് ജോസഫ്. ഇരു നേതാക്കളും തമ്മിലുള്ള തര്‍ക്കം തുടരുന്ന പശ്ചാത്തലത്തില്‍ സ്ഥാനാര്‍ഥി പ്രഖ്യാപനം വൈകും. ചൊവ്വാഴ്ചയോടെ സ്ഥാനാര്‍ഥി പ്രഖ്യാപനം ഉണ്ടാകുമെന്നാണ് യു ഡി എഫ് കണ്‍വീനര്‍ ബെന്നി ബെഹന്നാന്റെ പ്രതികരണം.