ബി ജെ പി രാജ്യത്തിന്റെ സാമ്പത്തിക നില തകര്‍ത്തു: പ്രിയങ്ക

Posted on: August 31, 2019 9:35 am | Last updated: August 31, 2019 at 11:52 am

ന്യൂഡല്‍ഹി: രാജ്യത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കെത്തിച്ചത് കേന്ദ്രസര്‍ക്കാറിന്റെയും ബി ജെ പിയുടെയും നയ, നിലപാടുകളാണെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി രംഗത്ത്. . രാജ്യത്തിന്റെ സാമ്പത്തികനില ബി ജെ പി സര്‍ക്കാര്‍ തകര്‍ത്തു. തൊഴിലില്ലായ്മ രാജ്യത്ത് രൂക്ഷമാകുകയാണ്. ജി ഡി പിയുടെയും രൂപയുടെയും മൂല്യമിടഞ്ഞു. എന്നിട്ടും മോദി സര്‍ക്കാറിന്റ മൗനം അപകടകരമാണെന്ന് പ്രിയങ്ക പറഞ്ഞു.

നേരത്തേയും പ്രിയങ്ക സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചിരുന്നു. കമ്പനികളുടെ പ്രവര്‍ത്തനം താറുമാറായി. ജോലിയില്‍ നിന്ന് തൊഴിലാളികളെ പിരിച്ചുവിടുകയാണ്. ബിജെപി സര്‍ക്കാര്‍ മൗനമായിരിക്കുകയാണെന്നും പ്രിയങ്ക കുറ്റപ്പെടുത്തി.