പിടികിട്ടാപുള്ളികൾ അറസ്റ്റിൽ

Posted on: August 30, 2019 10:47 am | Last updated: August 30, 2019 at 2:26 pm

പഴയങ്ങാടി: പഴയങ്ങാടി പോലീസ് സ്റ്റേഷൻ പരിതിയിലെ പിടികിട്ടാപുള്ളികളായ രണ്ട് പേർ അറസ്റ്റിൽ.മാട്ടൂൽ നോർത്ത് കക്കാടപ്രം ചാലിലെ എം.കെ ഫരീദ്(27), മാട്ടൂൽ സൗത്ത് കടപ്പുറത്തെ പി.നൗഷാദ്(36) എന്നിവരെയാണ് പഴയങ്ങാടി ക്രൈം എസ് ഐ കെ മുരളിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.

നൗഷാദ് പഴയങ്ങാടി പോലീസ് 2005ൽ റെജിസ്റ്റർ ചെയ്ത കേസിലും ഫരീദ് 2018ൽ റജിസ്റ്റർ ചെയ്ത കേസിലും പ്രതിയാണ്. നിരന്തരമായി കോടതിയിൽ ഹാജരാകാത്തതിനെ തുടർന്ന് പയ്യന്നൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയാണ് ഇവരെ പിടികിട്ടാപുള്ളികളായി പ്രഖ്യാപിച്ചത്.