മോദി സ്തുതിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഇനി പ്രതികരിക്കാനില്ല: ശശിതരൂര്‍

Posted on: August 29, 2019 7:14 pm | Last updated: August 29, 2019 at 7:14 pm

തിരുവനന്തപുരം: മോദി സ്തുതിയുമായി ബന്ധപ്പെട്ട വിഷയവും ഇതിന്റെ പേരില്‍ ചില കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിയ വിമര്‍ശനങ്ങളും സംബന്ധിച്ച് ഇനി ചര്‍ച്ച ചെയ്യാനില്ലെന്ന് കോണ്‍ഗ്രസ് എം പി ശശി തരൂര്‍. ഇത് അടഞ്ഞ അധ്യായമാണെന്ന് കെ പി സി സി പ്രസിഡന്റ് പറഞ്ഞ് കഴിഞ്ഞു. പ്രസിഡന്റുമായി അടുത്ത ബന്ധമാണ് തനിക്കുള്ളത്. രാജ്യത്ത് മറ്റ് വലിയ വിഷയങ്ങളും ചര്‍ച്ച ചെയ്യാനുണ്ട്. കശ്മീര്‍ വിഷയവും രാജ്യത്തിന്റെ സാമ്പത്തിക അവസ്ഥയുമെല്ലാമാണ് ചര്‍ച്ച ചെയ്യേണ്ടത്. തനിക്കെതിരായ കോണ്‍ഗ്രസ് നേതാക്കളുടെ പരാമര്‍ശത്തില്‍ ഇനി പ്രതികരണമില്ലെന്നും അദ്ദേഹം പറഞ്ഞു.