Connect with us

Kerala

രാഹുലിന് സ്‌നേഹ ചുംബനം നല്‍കി കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍

Published

|

Last Updated

കല്‍പ്പറ്റ: വയനാട്ടിലെ പ്രളയ ദുരിത മേഖലകളില്‍ സന്ദര്‍ശനം നടത്തുന്നതിനിടെ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷനും സ്ഥലം എം പിയുമായ രാഹുല്‍ ഗാന്ധി സ്‌നേഹ ചുംബനം നല്‍കി കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍. കാറിലിരുന്ന് ദൂരെയുള്ള പ്രവര്‍ത്തകര്‍ക്ക് കൈവീശിയും അടുത്തെത്തുന്നവര്‍ക്ക് കൈ നല്‍കിയും രാഹുല്‍ മുന്നോട്ട് പോകുകയായിരുന്നു. ഇതിനിടെ രാഹുലിന് കൈക്കൊടുക്കാനെത്തിയ ഒരു പ്രവര്‍ത്തകന്‍ കൈക്കൊടുത്ത ശേഷം ഉടന്‍ തന്നെ രാഹുലിനെ പിടിച്ച് ചുംബിക്കുകയായിരുന്നു. വാര്‍ത്താ ഏജന്‍സിയായ എന്‍ ഐ എയാണ് ഇതിന്റെ വിജോയ പുറത്തുവിട്ടത്. എസ് പി ജി സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കിടയില്‍ നിന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ രാഹുല്‍ ഗാന്ധിയെ ചുംബിച്ചത്.