Business
ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ സോപ്പുകളുടെ വില കുറച്ചു

ന്യൂഡല്‍ഹി: കടുത്ത മത്സരവും രാജ്യത്തെ വിപണിയില്‍ പൊതുവായുണ്ടായിരിക്കുന്ന തളര്‍ച്ചയും പരിഗണിച്ച് ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ ഉത്പ്പന്നങ്ങല്‍ വിലകുറച്ചു. സോപ്പ് ഉത്പ്പന്നങ്ങള്‍ക്കാണ് നാല് ശതമാനം വില കുറച്ചത്. ഇതുപ്രകാരം ഇന്ത്യന്‍ വിപണിയില്‍ ലക്‌സ്, ലൈഫ്‌ബോയ്, ഡോവ് തുടങ്ങിയ സോപ്പുകളുടെ വില വരും ദിവസങ്ങളില്‍ കുറയും. ഹിന്ദുസ്ഥാന്‍ യൂണിലിവറിന്റ കുളിസോപ്പ് വിഭാഗത്തില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്നത് ലൈഫ്‌ബോയിയാണ്.
ഗോദ്‌റേജ് കണ്‍സ്യൂമര്‍ പ്രൊഡക്ട്‌സ്, വിപ്രോ കണ്‍സ്യൂമര്‍ കെയര്‍, ഐ ടി സി തുടങ്ങിയ കമ്പനികളില്‍ നിന്നാണ് ഹിന്ദുസ്ഥാന്‍ യൂണിലിവറിന് കടുത്ത മത്സരം നേരിടുന്നത്. ഈ കമ്പനികളെല്ലാം സോപ്പിന്റെ ഫാമിലി പാക്ക് 20 ശതമാനം മുതല്‍ 30 ശതമാനം വരെ വില കുറച്ചാണ് വില്‍ക്കുന്നത്.
---- facebook comment plugin here -----