Gulf
അല്‍ ഐന്‍ ആശുപത്രി നിര്‍മ്മാണം 89 ശതമാനം പൂര്‍ത്തിയായി

അല്‍ ഐന്‍ : അബുദാബി ഹെല്‍ത്ത് സര്‍വീസസ് കമ്പനി സേഹ അബുദാബി ജനറല്‍ സര്‍വീസസ് കമ്പനി മുസാനദ യുടെ സഹകരണത്തോടെ 347,000 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണത്തില്‍ 440 കോടി ദിര്‍ഹം ചിലവില്‍ അല്‍ ഐനില്‍ നിര്‍മ്മിക്കുന്ന ആശുപത്രിയുടെ നിര്‍മ്മാണം 89 ശതമാനം പൂര്‍ത്തിയായതായി അധികൃതര്‍ അറിയിച്ചു. മുന്‍ നിശ്ചയിച്ച പ്രകാരം തന്നെ നിര്‍മ്മാണം പുരോഗമിക്കുന്നതായി മൂസാനദ അധികൃതര്‍ അറിയിച്ചു. ഇതുവരെ യൂട്ടിലിറ്റി കെട്ടിടത്തിന്റെ നിര്‍മ്മാണം 99 ശതമാനം ജോലികളും, പ്രധാന കെട്ടിടത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ 96 ശതമാനവും, ഇലക്ട്രോ മെക്കാനിക്കല്‍ ജോലികള്‍ 97 ശതമാനവും വാസ്തുവിദ്യാ ജോലികള്‍ 89 ശതമാനവും പൂര്‍ത്തിയാക്കിയിട്ടുണ്ടെന്ന് മുസനാദ അഭിപ്രായപ്പെട്ടു. 2014 ലാണ് നിര്‍മ്മാണം ആരംഭിച്ചത്.
അന്തരാഷ്ട്ര മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി നിര്‍മ്മാണം പുരോഗമിക്കുന്ന ആശുപത്രിയുടെ നിര്‍മ്മാണത്തിന് ഏകദേശം 3,100 തൊഴിലാളികളുണ്ടെന്നും റെക്കോര്‍ഡ് സമയത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തിയാക്കുമെന്നും മൂസാനദ വ്യക്തമാക്കി. ഏറ്റവും ഉയര്‍ന്ന അന്താരാഷ്ട്ര സവിശേഷതകള്‍ക്കും മാനദണ്ഡങ്ങളും മുന്‍ നിര്‍ത്തിയാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കുക. പ്രധാന, യൂട്ടിലിറ്റി കെട്ടിടങ്ങളുടെ എല്ലാ കോണ്‍ക്രീറ്റ് ജോലികളും പൂര്‍ത്തിയായി കൈമാറിയതിന് പുറമെ , പ്രധാന സബ് സ്റ്റേഷന്‍ കെട്ടിടവും നിര്‍മ്മാണം പൂര്‍ത്തിയാക്കി കൈമാറി. മേല്‍ക്കൂരയില്‍ സോളാര്‍ പാനലുകള്‍ സ്ഥാപിക്കുന്നതും പൂര്‍ത്തിയായി. അല്‍ ഐന്‍ ഡിസ്ട്രിബ്യൂഷന്‍ കമ്പനിയുമായി ഏകോപിപ്പിച്ച് 10 സബ്‌സ്റ്റേഷനുകളുടെ കമ്മീഷന്‍ മുസാനദ പൂര്‍ത്തിയാകി. പുതിയ ആശുപത്രിയുടെ സംവിധാനങ്ങളുടെ പ്രാരംഭ കമ്മീഷനിംഗും പരിശോധനയും ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു. ഏറ്റവും പ്രധാനപ്പെട്ട ആരോഗ്യ സംരക്ഷണ പദ്ധതികളിലൊന്നായി കണക്കാക്കപ്പെടുന്ന ന്യൂ അല്‍ ഐന്‍ ഹോസ്പിറ്റല്‍ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാന്റെ ദര്‍ശനം സാക്ഷാത്കരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് നിര്‍മ്മിക്കുന്നത്. രാജ്യത്തിന്റെ ഏത് ഭാഗത്ത് നിന്നുള്ള യുഎഇ പൗരന്മാര്‍ക്കും പ്രവേശനമുണ്ടായിരിക്കും. മികച്ച അന്തര്‍ദ്ദേശീയ സവിശേഷതകള്‍ക്ക് അനുസൃതമായ ഉയര്‍ന്ന നിലവാരമുള്ള ആരോഗ്യ സേവനങ്ങള്‍ ആശുപത്രിയില്‍ ഉറപ്പാക്കും.