Kerala
ജോസഫ്- ജോസ് ചെയര്‍മാന്‍ തര്‍ക്കം: വിധിപറയല്‍ 30ലേക്ക് മാറ്റി

കോട്ടയം: കേരള കോണ്‍ഗ്രസ് എം ചെയര്‍മാനായി ജോസ് കെ മാണിയെ തിരഞ്ഞെടുത്തതിനെതിരെ പി ജെ ജോസഫ് വിഭാഗം നല്‍കിയ സ്റ്റേ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ അപ്പീലില്‍ വിധിപറയുന്നത് 30ലേക്ക് നീട്ടി. കേസിലെ വാദം കഴിഞ്ഞ ശനിയാഴ്ച പൂര്‍ത്തിയായിരുന്നു. ഇന്ന് വിധിപറയാനിരിക്കെയാണ് അപ്പീല്‍ പരിഗണിച്ച കട്ടപ്പന സബ് ജഡ്ജ് ഡോണി തോമസ് വര്‍ഗീസ് 30ലേക്ക് മാറ്റിയത്.
ചെയര്‍മാന്‍ കെ എം മാണിയുടെ മരണത്തിനുപിന്നാലെയാണ് ഒരു വിഭാഗം ജോസ് കെ മാണിയെ ചെയര്‍മാനായി തിരഞ്ഞെടുത്തത്. ഇതിനെതിരെ പി ജെ ജോസഫ് വിഭാഗം ഇടുക്കി മുന്‍സിഫ് കോടതിയില്‍നിന്ന് സ്റ്റേ നേടി. ഇതേത്തുടര്‍ന്നാണ് ജോസ് കെ മാണിവിഭാഗം അപ്പീല്‍ നല്‍കിയത്.
പാല ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ കോടതിവിധി ഏറെ ആകാംക്ഷയോടെയാണ് രാഷ്ട്രീയ കേരളം പ്രതീക്ഷിക്കുന്നത്.
---- facebook comment plugin here -----