ന്യൂസിലാന്‍ഡിന് ജയം, പരമ്പര സമനില

Posted on: August 26, 2019 3:37 pm | Last updated: August 27, 2019 at 12:38 am


കൊളംബോ: ശ്രീലങ്കക്കെതിരായ രണ്ടാം ടെസ്റ്റില്‍ ന്യൂസീലന്‍ഡിന് തകര്‍പ്പന്‍ ജയം. ഫാസ്റ്റ് ബൗളര്‍മാരുടെ മിന്നും പ്രകടനമാണ് ജയമൊരുക്കിയത്. ഇന്നിംഗ്‌സിനും 65 റണ്‍സിനുമാണ് സന്ദര്‍ശകരായ ന്യൂസീലന്‍ഡ് വിജയിച്ചത്.
ഒന്നാം ഇന്നിംഗ്‌സ് ലീഡ് വഴങ്ങിയ ലങ്ക രണ്ടാം ഇന്നിംഗ്‌സില്‍ 122 റണ്‍സിന് ആള്‍ഔട്ടാവുകയായിരുന്നു.
രണ്ട് വിക്കറ്റ് വീതം പങ്കിട്ട ട്രന്റ് ബോള്‍ട്ട്,ടിം സൗത്തി,അജാസ് പട്ടേല്‍,സമര്‍വില്ലി എന്നിവരാണ് ന്യൂസീലന്‍ഡിന് ആവേശ ജയമൊരുക്കിയത്.

രണ്ടാം ഇന്നിംഗ്‌സില്‍ പൊരുതാനിറങ്ങിയ ലങ്കന്‍ നിരയില്‍ നിരോഷന്‍ ഡിക്വെല്ല്ക്ക് (51) മാത്രമാണ് അല്പമെങ്കിലും ചെറുത്തുനില്‍പ്പ് സാധ്യമായത്.കുശാല്‍ മെന്‍ഡിസ് (20),ദിമുത് കരുണരത്‌ന (21) എന്നിവരാണ് മറ്റ് പ്രധാന സ്‌കോറര്‍മാര്‍.ഓപ്പണിംഗില്‍ നിന്ന് മധ്യനിരയിലേക്ക് കരുണരത്‌ന മാറിയത് ടീമിന് തിരിച്ചടിയായി. ഓപ്പണര്‍മാരായി ഇറങ്ങിയ ലഹിരു തിരുമനെയും കുശാല്‍ പെരേരയും പൂജ്യത്തിനാണ് പുറത്തായത്.
ഏഞ്ചലോ മാത്യൂസ് (7),ധനഞ്ജയ് ഡി സില്‍വ (1) എന്നിവര്‍ നിരാശപ്പെടുത്തി.

നേരത്തെ വാല്‍ട്ടിംഗിന്റെയും (105),ടോം ലാദത്തിന്റെയും (154) സെഞ്ച്വറിക്കരുത്തിലാണ് ന്യൂസീലന്‍ഡ് ഒന്നാം ഇന്നിംഗ്‌സില്‍ 431 റണ്‍സ് നേടിയത്.
കോളിന്‍ ഡി ഗ്രാന്റ്‌ഹോമിന്റെ (83) അതിവേഗ അര്‍ധ സെഞ്ച്വറിയും ടീമിന് കരുത്തായി.
ശ്രീലങ്കയുടെ ഒന്നാം ഇന്നിങ്‌സ്244 റണ്‍സില്‍ അവസാനിച്ചിരുന്നു. ടോം ലാദമാണ് കളിയിലെ താരം. ആദ്യ ടെസ്റ്റില്‍ ജയം ശ്രീലങ്കയ്ക്കായിരുന്നു.