Kerala
മാനസിക വെല്ലുവിളി നേരിടുന്ന പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

പാലക്കാട്: മാനസിക വെല്ലുവിളി നേരിടുന്ന പ്രായപൂര്‍ത്തിയാവാത്ത ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. മണ്ണമ്പറ്റ സ്വദേശി സത്യകുമാറാണ് അറസ്റ്റിലായത്.
ഞായറാഴ്ച രാത്രിയോടെയാണ് മണ്ണാര്‍ക്കാട് സ്വദേശിയായ പെണ്‍കുട്ടി പീഡനത്തിനിരയായത്.
രക്ഷിതാക്കള്‍ ഇല്ലാത്ത സമയത്ത് വീട്ടിലെത്തിയ സത്യകുമാര്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. അപരിചിതന്‍ വീട്ടിലേക്ക് കയറുന്നതു കണ്ട അയല്‍വാസികളാണ് പെണ്‍കുട്ടിയുടെ അച്ഛനെ വിവരമറിയിച്ചത്. തുടര്‍ന്ന് പെണ്‍കുട്ടിയുടെ അച്ഛനും നാട്ടുകാരും ചേര്‍ന്ന് ഇയാളെ പിടികൂടി മണ്ണാര്‍ക്കാട് പോലീസിലേല്‍പ്പിച്ചു. വിശദമായ ചോദ്യം ചെയ്യലിന് ശേഷം ഇന്നാണ് സത്യകുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. പോക്‌സോ അടക്കമുള്ള വകുപ്പുകള്‍ പ്രകാരം കേസെടുത്തതായി പോലീസ് പറഞ്ഞു
---- facebook comment plugin here -----