National
ചിദംബരത്തിന് തിരിച്ചടി; സിബിഐ കസ്റ്റഡി ചോദ്യം ചെയ്തുള്ള ഹരജി സുപ്രീം കോടതി തള്ളി

ന്യൂഡല്‍ഹി: ഐഎന്‍എക്‌സ് മീഡിയ അഴിമതി കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര ധനമന്ത്രിയുമായിരുന്ന പി ചിദംബരം നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. മുന്‍കൂര്‍ജാമ്യം നിഷേധിച്ച ഡല്‍ഹി ഹൈക്കോടതി ഉത്തരവിനെതിരെയുള്ള ഹരജിയാണ് തള്ളിയത് .ഇപ്പോള്‍ സിബിഐ കസ്റ്റഡിയിലുള്ള ചിദംബരത്തിന് സ്ഥിരം ജാമ്യത്തിനായി വിചാരണ കോടതിയെ സമീപിക്കാമെന്നും സുപ്രീം കോടതി ജസ്റ്റിസുമാരായ ആര്‍ ഭാനുമതി, എഎസ് ബൊപ്പണ്ണ എന്നിവര്‍ വ്യക്തമാക്കി. അതേ സമയം എന്‍ഫോഴ്‌സ്‌മെന്റ് അറസ്റ്റില്‍നിന്നും സംരക്ഷണം ആവശ്യപ്പെട്ടുകൊണ്ട് ചിദംബരം സമര്‍പ്പിച്ച ഹരജിയില്‍ ഇപ്പോള്‍ വാദം തുടരുകയാണ്. ചിദംബരത്തിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. കസ്റ്റഡി നീട്ടണമെന്ന് സിബിഐ പ്രത്യേക കോടതിയില്‍ ആവശ്യപ്പെടുമെന്നാണ് അറിയുന്നത്.
---- facebook comment plugin here -----