Connect with us

Malappuram

പ്രളയ ദുരിതാശ്വാസം: സാന്ത്വനം പ്രവര്‍ത്തകരെ ആദരിച്ചു

Published

|

Last Updated

എസ് വൈ എസ് മലപ്പുറം ഈസ്റ്റ് ജില്ല കമ്മിറ്റി സംഘടിപ്പിച്ച സാന്ത്വന സംഗമം
പി വി അന്‍വര്‍ എം എല്‍ എ ഉദ്ഘാടനം ചെയ്യുന്നു

നിലമ്പൂര്‍: സാന്ത്വനം പ്രവര്‍ത്തകര്‍ നാടിന്റെ അഭിമാനമാണന്നും ഇവരെ നിലനിര്‍ത്തേണ്ടത് പൊതുസമൂഹത്തിന്റെ ഉത്തരവാദിത്വമാണെന്നും പി വി അന്‍വര്‍ എം എല്‍ എ പറഞ്ഞു. എസ് വൈ എസ് മലപ്പുറം ഈസ്റ്റ് ജില്ല കമ്മിറ്റി സംഘടിപ്പിച്ച സാന്ത്വന സംഗമം പീവീസ് ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വി എസ് ഫൈസി വഴിക്കടവ് പ്രാര്‍ഥന നടത്തി.

കേരള മുസ്്ലിം ജമാഅത്ത് ജില്ലാ അധ്യക്ഷന്‍ കൂറ്റമ്പാറ അബ്ദുര്‍റഹ്മാന്‍ ദാരിമി സന്ദേശ പ്രഭാഷണം നടത്തി. ജില്ലാ എസ് വൈ എസ് പ്രസിഡന്റ് ഇ കെ മുഹമ്മദ് കോയ സഖാഫി അധ്യക്ഷത വഹിച്ചു. കേരള മുസ്്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി സയ്യിദ് ഇബ്റാഹീം ഖലീല്‍ അല്‍ ബുഖാരി പ്രാര്‍ഥനാ സംഗമത്തിന് നേതൃത്വം നല്‍കി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ വി അസൈനാര്‍, പി ടി ഉസ്മാന്‍, സി ഐ സുനില്‍ പുളിക്കല്‍, റിട്ട. എ എസ് ഐ ജോര്‍ജ് ചെറിയാന്‍, ബി എഫ് ഒ. കെ പി അനില്‍കുമാര്‍, രജീഷ്, കെ പി ജമാല്‍ കരുളായി, അബ്ദുര്‍റഹ്മാന്‍ കാരക്കുന്ന്, ബശീര്‍ ചെല്ലക്കൊടി, സിദ്ദീഖ് സഖാഫി വി പി എം ഇസ്ഹാഖ്, ഉമര്‍ മുസ്്ലിയാര്‍ ചാലിയാര്‍ പ്രസംഗിച്ചു. സൈതലവി സഖാഫി, ശൗക്കത്തലി സഖാഫി,കൊമ്പന്‍ മുഹമ്മദ് ഹാജി, കുഞ്ഞാലന്‍ സഖാഫി, സയ്യിദ് ഹൈദരലി തങ്ങള്‍ സംബന്ധിച്ചു.

Latest