Kerala
ശ്രീകാര്യത്ത് ഓട്ടിസം ബാധിച്ച കുട്ടി അധ്യാപകന്റെ പീഡനത്തിനിരയായതായി മെഡിക്കല്‍ റിപ്പോര്‍ട്ട്

തിരുവനന്തപുരം: ശ്രീകാര്യത്ത് ഓട്ടിസം ബാധിച്ച വിദ്യാര്‍ഥി പീഡനത്തിന് ഇരയായതായി മെഡിക്കല്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ട്. കുട്ടി പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് റിപ്പോര്‍ട്ടിലുണ്ട്. സംഭവത്തില്‍ പ്രതിയായ അധ്യാപകന്‍ സന്തോഷ് കുമാര്‍ ഒളിവിലാണെന്നും ഇയാള്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയതായും പോലീസ് അറിയിച്ചു.
അതേസമയം അധ്യാപകന്റെ അറസ്റ്റ് വൈകുന്നതിനെതിരെ കുട്ടിയുടെ അമ്മ മനുഷ്യാവകാശ കമ്മിഷനെ സമീപിച്ചു. ന്നത ബന്ധം ഉപയോഗിച്ച് പ്രതി ഒളിവില്‍ കഴിയുകയാണെന്നും അധ്യാപകന്‍ ഇപ്പോഴും ജോലിയില്‍ തുടരുന്നുണ്ടെന്നും അമ്മ ആരോപിച്ചു. ജുലൈ 27നാണ് ശ്രീകാര്യം പോലീസ് പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്യുന്നത് .
---- facebook comment plugin here -----