ഇക്വഡോറില്‍ ചെറുവിമാനം തകര്‍ന്ന് നാല് മരണം

Posted on: August 25, 2019 10:56 am | Last updated: August 25, 2019 at 12:49 pm

ക്വിറ്റോ: ഇക്വഡോറിലെ ആമസോണ്‍ മേഖലയില്‍ ചെറുവിമാനം തകര്‍ന്ന് വീണ് നാല് പേര്‍ മരിച്ചു. സെസ്‌ന 182 വിമാനമാണ് തകര്‍ന്ന് വീണത്. പൈലറ്റും മൂന്ന് യാത്രക്കാരും മരിച്ചു.

അപകടത്തിന്റെ കാരണം അറിവായിട്ടില്ല. മൊറൊന സാന്റിയാഗോ, സമോറ ചിന്‍ചിപിയുടേയും അതിര്‍ത്തിയിലാണ് വിമാനം തകര്‍ന്ന് വീണതെന്ന് വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു