യുഎഇ ഗാന്ധി സ്മാരക സ്റ്റാമ്പ് പുറത്തിറക്കി

Posted on: August 24, 2019 8:29 pm | Last updated: August 24, 2019 at 8:29 pm

അബുദാബി: മഹാത്മാഗാന്ധിയുടെ 150–ാം ജന്മവാർഷികത്തോടനുബന്ധിച്ചു ഗാന്ധി സ്മാരക സ്റ്റാമ്പ് പുറത്തിറക്കി.  അബുദാബി പ്രസിഡൻഷ്യൽ പാലസിൽ നടന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും അബുദാബി കിരീടാവകാശിയും യു എ ഇ സായുധ സേന ഉപ മേധാവിയുമായ ജനറൽ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ് യാനും ചേർന്നാണ് സ്റ്റാമ്പ് പുറത്തിറക്കിയത്.

എമിറേറ്റ്സ് പോസ്റ്റിൻ്റെ റിലീസിംഗ് പോസ്റ്ററിൽ ഇരുവരും ഒപ്പുവെക്കുകയും ചെയ്തു.