Connect with us

National

രാഹുല്‍ ഗാന്ധിയും ഇതര പ്രതിപക്ഷ നേതാക്കളും ശനിയാഴ്ച കശ്മീര്‍ സന്ദര്‍ശിക്കും

Published

|

Last Updated

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ജമ്മു കശ്മീര്‍ സന്ദര്‍ശനത്തിന്. ഗവര്‍ണര്‍ സത്യപാല്‍ മാലിക്കിന്റെ ക്ഷണം സ്വീകരിച്ച് ശനിയാഴ്ചയാണ് രാഹുല്‍ കശ്മീര്‍ സന്ദര്‍ശിക്കുക. ഗുലാം നബി ആസാദ്, ആനന്ദ് ശര്‍മ, ഡി രാജ, സീതാറാം യെച്ചൂരി, മനോജ് ഝാ തുടങ്ങി പ്രതിപക്ഷത്തെ ഒമ്പത് നേതാക്കള്‍ക്കൊപ്പമാണ് അദ്ദേഹം കശ്മീരിലെത്തുക. കശ്മീരിലെ പ്രാദേശിക നേതാക്കളുമായി സംഘം കൂടിക്കാഴ്ച നടത്തും.

ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370ാം വകുപ്പ് കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കിയതിനു ശേഷം ഇതാദ്യമായാണ് രാഹുല്‍ കശ്മീര്‍ സന്ദര്‍ശിക്കാനെത്തുന്നത്. നടപടിക്കു ശേഷം കശ്മിരീല്‍ സ്ഥിതിഗതികള്‍ ശാന്തമാണെന്നാണ് സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍, അക്രമ സംഭവങ്ങളുണ്ടാകുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നേരിട്ടു മനസ്സിലാക്കുന്നതിന് കശ്മീര്‍ സന്ദര്‍ശിക്കാന്‍ രാഹുലും ഇതര പ്രതിപക്ഷ നേതാക്കളും അനുമതി തേടിയിരുന്നു.

Latest