ട്രെയിന്‍ യാത്രക്കിടെ യുവാവിനെ മയക്കിക്കിടത്തി പണവും ഫോണും കവര്‍ന്നു

Posted on: August 23, 2019 9:57 am | Last updated: August 23, 2019 at 10:56 am

മുളങ്കുന്നത്തുകാവ്: ട്രെയിന്‍ യാത്രക്കിടെ യുവാവിനെ മയക്കി കിടത്തി ആഭരണവും മൊബൈല്‍ ഫോണും പണവും കവര്‍ന്നു. ആലപ്പുഴ സ്വദേശി ജിതിന്‍ലാലാണ് കവര്‍ച്ചക്കിരയായത്. അബോധാസ്ഥയിലായ ജിതിന്‍ലാല്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍. മംഗലാപുരത്ത് നിന്നും ആലപ്പുഴയിലേക്ക് വരുന്നതിനിടെയാണ് സംഭവം.

കൂടെയുണ്ടായിരുന്ന ആള്‍ നല്‍കിയ ചായ കുടിച്ച ശേഷമാണ് മയങ്ങിയതെന്നാണ് നിഗമനം. ട്രെയിന്‍ തൃശൂരിലെത്തിയപ്പോഴാണ് കബളിപ്പിക്കപ്പെട്ട വിവരം അറിയുന്നത്. മറ്റ് യാത്രക്കാര്‍ ചേര്‍ന്ന് ഇയാളെ ജനറല്‍ ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളജിലും എത്തിക്കുകയായിരുന്നു. പാതി മയക്കത്തിലുള്ള യുവാവ് പരസ്പര വിരുദ്ധ കാര്യങ്ങളാണ് പറയുന്നത്. മയക്കം പൂര്‍ണമായി മാറാന്‍ മണിക്കൂറുകള്‍ കാത്തിരിക്കണമെന്ന് ഡോക്ടര്‍ പറഞ്ഞു. സംഭവത്തില്‍ റെയില്‍വേ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട