കെ എം ബഷീർ കേസ്: കുറ്റവാളികള്‍ക്കെതിരെ ശക്തമായ നടപടി വേണമെന്ന് സ്പീക്കര്‍

Posted on: August 22, 2019 10:30 pm | Last updated: August 22, 2019 at 10:30 pm

തിരുവനന്തപുരം: കെ എം ബഷീറിന്റെ മരണത്തിനടയാക്കിയ കേസിലെ കുറ്റവാളികളെയും ബഷീറിന്റെ ദാരുണാന്ത്യവുമായി ബന്ധപ്പെട്ട് അന്വേഷണത്തില്‍ വീഴ്ച വരുത്തിയവര്‍ക്കെതിരെയും ശക്തമായ നടപടിയെടുക്കണമെന്ന് നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍.

ഇക്കാര്യത്തില്‍ ആര്‍ക്കും രണ്ടഭിപ്രായമുണ്ടാകുമെന്ന് കരുതുന്നില്ല. ബഷീറിന്റെ ദാരുണാന്ത്യം നിര്‍ഭാഗ്യകരമായി. നിയമസഭാ നടപടികള്‍ നന്നായി റിപ്പോര്‍ട്ട് ചെയ്യുന്ന അദ്ദേഹം തന്റെ നാട്ടുകാരനും അടുത്ത സുഹൃത്തുമായിരുന്നു. തന്നെ എപ്പോഴും കാണാന്‍ വരാറുണ്ടായിരുന്നുവെന്നും സ്പീക്കര്‍ അനുസ്മരിച്ചു.