22 വര്‍ഷം മുമ്പ് ഖബറടക്കിയ മയ്യിത്ത് പോറല്‍ പോലുമേല്‍ക്കാതെ കണ്ടെത്തി

Posted on: August 22, 2019 9:46 pm | Last updated: August 22, 2019 at 9:46 pm
പ്രതീകാത്മക ചിത്രം

ബാന്ദ(ഉത്തര്‍പ്രദേശ്): 22 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഖബറടക്കിയ മയ്യിത്ത് പോറല്‍ പോലുമേല്‍ക്കാതെ നിലനില്‍ക്കുന്നു. ഉത്തര്‍പ്രദേശിലെ ബാന്ദ ജില്ലയിലെ ബാബെരുവിലാണ് സംഭവം. നസീര്‍ അഹമ്മദ് എന്നയാളുടെ മയ്യിത്താണ് കേടുപാടുകള്‍ കൂടാതെ കണ്ടെത്തിയത്.

കനത്ത മഴയെ തുടര്‍ന്ന് ഖബര്‍ തകര്‍ന്ന് മയ്യിത്ത് പുറത്തുവരികയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മയ്യിത്ത് ഒരു കേടുപാടും സംഭവിച്ചിട്ടില്ലെന്ന് കണ്ടെത്തിയത്. സംഭവമറിഞ്ഞ് നിരവധി പേര്‍ സ്ഥലത്തെത്തി. നസീര്‍ അഹമ്മദിന്റെ ബന്ധുക്കള്‍ മയ്യിത്ത് തിരിച്ചറിഞ്ഞിട്ടുണ്ട്. മയ്യിത്ത് പിന്നീട് മറ്റൊരു ഖബറില്‍ മറമാടി.

അല്ലാഹുവിന്റെ അത്ഭുതം എന്നാണ് ഗ്രാമീണര്‍ സംഭവത്തെ വിശേഷിപ്പിക്കുന്നത്.