അഴിമതിക്കേസ്: രാജ് താക്കറെയെ ചോദ്യം ചെയ്യലിന് വിളിച്ചു വരുത്തി എന്‍ഫോഴ്‌സ്‌മെന്റ്

Posted on: August 22, 2019 1:39 pm | Last updated: August 22, 2019 at 7:13 pm

മുംബൈ: ഐ എല്‍ ആന്‍ഡ് എഫ് എസ് സ്ഥാപനവുമായി ബന്ധപ്പെട്ട അഴിമതിക്കേസില്‍ മഹാരാഷ്ട്ര നവനിര്‍മാണ്‍ സേനാ (എം എന്‍ എസ്) നേതാവ് രാജ് താക്കറെയെ ചോദ്യം ചെയ്യലിനായി വിളിച്ചു വരുത്തി സി ബി ഐ. രാജ് താക്കറെ കള്ളപ്പണ ഇടപാട് നടത്തിയതായി കോഹിനൂര്‍ സി ടി എന്‍ എല്ലിന്റെ കീഴിലുള്ള ഐ എല്‍ ആന്‍ഡ് എഫ് എസ് ആരോപണമുന്നയിക്കുകയായിരുന്നു. ശിവസേനാ നേതാവും മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയുമായിരുന്ന മനോഹര്‍ ജോഷിയുടെ മകന്‍ ഉന്മേഷ് ജോഷിയാണ് കോഹിനൂര്‍ സി ടി എന്‍ എല്ലിന്റെ സ്ഥാപകന്‍.

രാജ് താക്കറെയെ ചോദ്യം ചെയ്യുന്ന പശ്ചാത്തലത്തില്‍ അനിഷ്ട സംഭവങ്ങള്‍ക്കുള്ള സാധ്യത മുന്‍നിര്‍ത്തി മുംബൈയിലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആസ്ഥാനത്തിനു മുന്നില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനു പുറമെ മുന്‍കരുതല്‍ നടപടിയെന്ന നിലയില്‍ എം എന്‍ എസ് നേതാക്കളെ തടങ്കലിലാക്കിയിട്ടുണ്ട്.