സിബിഐയുടെ നടപടി ഒളിഞ്ഞിരുന്ന് കാണുന്ന ആരെയോ സന്തോഷിപ്പിക്കാന്‍: കാര്‍ത്തി ചിദംബരം

Posted on: August 21, 2019 11:08 pm | Last updated: August 22, 2019 at 11:13 am

ന്യൂഡല്‍ഹി: ഒളിഞ്ഞിരുന്ന് എല്ലാം കാണുന്ന ആരുടെയൊ സന്തോഷത്തിനു വേണ്ടിയും വിഷയം സെന്‍സേഷനാക്കുന്നതിനു വേണ്ടിയുമാണ് ചിദംബരത്തിന്റെ അറസ്റ്റെന്ന് മകന്‍ കാര്‍ത്തി ചിദംബരം. ട്വീറ്റിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. തുടര്‍ന്ന് ചെന്നൈയിലെ വസതിക്കു മുന്നില്‍ കാര്‍ത്തി ചിദംബരം മാധ്യമങ്ങളെ കണ്ടു.

പത്തു വര്‍ഷത്തോളം പഴക്കമുള്ള കേസ് ഇപ്പോള്‍ രാഷ്ട്രീയ താല്‍പര്യത്തിനു വേണ്ടി ഉപയോഗപ്പെടുത്തുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. രാഷ്ട്രീയ പ്രേരിതമായ വേട്ടയാടലാണിതെന്നും കാര്‍ത്തി പറഞ്ഞു.