National
മുസഫര്‍ നഗര്‍ കലാപ കേസിലെ പ്രതി യോഗി മന്ത്രിസഭയില്‍

ലഖ്‌നോ: 60 ഓളം മുസ്ലിംങ്ങള്‍ കാല്ലപ്പെട്ട മുസഫര്‍നഗര്‍ കാലപ കേസിലെ പ്രതി അടക്കമുള്ളവരെ ഉള്‍പ്പെടുത്തി ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥ് സര്‍ക്കാറിന്റെ മന്ത്രിസഭാ വികസനം. കലാപ കേസിലെ പ്രതി സുരേഷ് റാണ എം എല്‍ എയെ ക്യാബിനറ്റ് റാങ്കോടെയാണ് യോഗി ആദിത്യ നാഥ് മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പടിഞ്ഞാറന്‍ യു പിയിലെ താനാ ഭവന്‍ മണ്ഡലത്തില്‍ നിന്ന് രണ്ടാം തവണയാണ ് റാണ നിയമസഭയിലെത്തിയത്. മുസഫര്‍ നഗര്‍ കലാപത്തില്‍ റാണക്കെതിരെ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ട്.
ആറ് ക്യാബിനറ്റ് മന്തിമാരെയും സ്വന്തന്ത്ര ചുമതലയുള്ള ആറ് സഹമന്ത്രിമാരെയും ഉള്‍പ്പെടുത്തി 23 അംഗങ്ങളായാണ് മന്ത്രിസഭ വികസിപ്പിച്ചിരിക്കുന്നത്. ഇതില്‍ രണ്ട് പേര്‍ വനിതകളാണ്. റാണയെ കൂടാതെ മഹേന്ദ്ര സിംഗ്, ബുപേന്ദ്ര സിംഗ് ചൗധരി, റാം നരേശ് അഗ്നിഹോത്രി, അനില്‍ രാജ്ബര്‍, കമല റാണി എന്നിവരാണ് ക്യാബിനറ്റ് മന്ത്രിമാര്‍. പുതിയ മന്ത്രിമാര്‍ നാളെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.