ഉത്തരകാശിയില്‍ പ്രളയ രക്ഷാപ്രവര്‍ത്തകര്‍ സഞ്ചരിച്ച ഹെലികോപ്ടര്‍ തകര്‍ന്ന് മൂന്ന് മരണം

Posted on: August 21, 2019 2:21 pm | Last updated: August 21, 2019 at 11:09 pm

ഡറാഡൂണ്‍: ഉത്തരാഖണ്ഡിലെ ഉത്തരകാശിയില്‍ പ്രളയ ദുരിതാശ്വാസത്തിന് പോയ ഹെലികോപ്ടര്‍ തകര്‍ന്ന് വീണ് മൂന്ന് പേര്‍ മരിച്ചു. ഹെലികോപ്റ്റര്‍ പൈലറ്റ് രാജ്പാല്‍, കോ പൈലറ്റ് കപ്താല്‍ ലാല്‍, രമേശ് സാവര്‍ എന്നിവരാണ് മരണപ്പെട്ടത്.

ഉത്തരകാശി ജില്ലയിലെ മോറിയില്‍ നിന്ന് മോള്‍ഡിയിലേക്ക് പോകുന്നതിനിടെയാണ് ഹെലികോപ്റ്റര്‍ അപകടത്തില്‍പെട്ടത്. പ്രളയത്തില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്കുള്ള ഭക്ഷണം അടക്കമുള്ള അവശ്യ വസ്തുക്കളായിരുന്നു ഹെലികോപ്ടറിലുണ്ടായിരുന്നത്.