ബാരാമുള്ളയില്‍ ഭീകരരുമായി ഏറ്റ്മുട്ടല്‍; ഒരു പോലീസുകാരന്‍ കൊല്ലപ്പെട്ടു

Posted on: August 21, 2019 10:15 am | Last updated: August 21, 2019 at 12:50 pm

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ബാരമുള്ളയില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരു പോലീസുകാരന്‍ കൊല്ലപ്പെട്ടു ഒരു ഭീകരനെ സുരക്ഷ സേന വധിച്ചു.

സ്‌പെഷ്യല്‍ പോലീസ് ഓഫീസര്‍ ബിലാല്‍ ആണ് മരിച്ചത്. പരുക്കേറ്റ സബ് ഇന്‍സ്‌പെക്ടര്‍ അമര്‍ദീപ് പരിഹര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്നലെ വൈകുന്നേരത്തോടെ ആരംഭിച്ച ഏറ്റുമുട്ടല്‍ അവസാനിച്ചതായി സുരക്ഷാ സേന അറിയിച്ചു. ജമ്മു കശ്മീര്‍ പുനസംഘടനയ്ക്ക് ശേഷം ഉണ്ടാകുന്ന ആദ്യ ഏറ്റുമുട്ടല്‍ ആണിത