പത്തനാപുരത്ത് സിപിഎം-സിപിഐ പ്രവര്‍ത്തകര്‍ നടുറോഡില്‍ ഏറ്റ്മുട്ടി; പോലീസുകാരടക്കം ആറ് പേര്‍ക്ക് പരുക്ക്

Posted on: August 20, 2019 11:47 pm | Last updated: August 20, 2019 at 11:47 pm

കൊല്ലം: പത്തനാപുരത്ത് സിപിഎം – സിപിഐ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. രാത്രിയോടെ സിപിഎം സിപിഐ പ്രവര്‍ത്തകര്‍ നടുറോട്ടില്‍ തമ്മില്‍ത്തല്ലുകയായിരുന്നു. സംഘര്‍ഷത്തില്‍ പോലീസുദ്യോഗസ്ഥര്‍ക്കും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കുമടക്കം ആറ് പേര്‍ക്ക് പരുക്കേറ്റു.

സംഘര്‍ഷത്തിനിടെ പോലീസ് ജീപ്പും സ്വകാര്യ വാഹനങ്ങളും ഇരുപാര്‍ട്ടി പ്രവര്‍ത്തകരും തല്ലിത്തകര്‍ത്തു. സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. കൂടുതല്‍ പോലീസുദ്യോഗസ്ഥരെ സ്ഥലത്തേക്ക് നിയോഗിച്ചിട്ടുണ്ട്. എന്താണ് പ്രശ്‌നത്തിന് പ്രകോപനമായതെന്നതില്‍ ഇതുവരെ വ്യക്തതയില്ല. പ്രാദേശിക പ്രശ്‌നങ്ങളാണ് തമ്മില്‍ത്തല്ലിന് കാരണമെന്നാണ് സൂചന.