Kozhikode
സമസ്ത: 27 മദ്‌റസകൾക്ക് കൂടി അംഗീകാരം

കോഴിക്കോട്: പുതുതായി അംഗീകാരത്തിന് അപേക്ഷിച്ച 27 മദ്‌റസകൾക്ക് കൂടി സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോർഡ് അംഗീകാരം നൽകി.
കോഴിക്കോട് സമസ്ത സെന്ററിൽ കൊമ്പം കെ പി മുഹമ്മദ് മുസ്‌ലിയാരുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മലപ്പുറം, കോഴിക്കോട്, കണ്ണൂർ, തൃശൂർ, പാലക്കാട്, കൊല്ലം, കാസർകോട് എന്നീ ജില്ലകളിൽ നിന്നും കർണാടക, തമിഴ്‌നാട്, അസം എന്നിവിടങ്ങളിൽ നിന്നുമുള്ള മദ്‌റസകൾക്കാണ് പുതുതായി അംഗീകാരം നൽകിത്.
മലപ്പുറം: താജുൽ ഉലമാ സുന്നി സെന്റർ മദ്‌റസ അൽ അമീൻ നഗർ-കൊടിഞ്ഞി, കോഴിക്കോട്: അലിഫ് ഇസ്‌ലാമിക് മദ്‌റസ പുറ്റെക്കാട് -ഫറോക്ക്, കണ്ണൂർ: മർകസ് അൽ ഹിദായ സുന്നി മദ്‌റസ മൗവ്വഞ്ചേരി-കിഴക്കടച്ചാൽ, മർകസുദ്ദഅ്‌വാ സുന്നി മദ്‌റസ മുണ്ടേരി.
പാലക്കാട് :മദ്‌റസത്തുൽ ജലാലിയ്യ അയിനംമ്പാടം-നെന്മാറ, തൃശൂർ: മർകസുൽ ഉലും മദ്‌റസ കരുമത്തറ – വാഴാനി, ഹയാത്തുൽ ഇസ്‌ലാം മദ്‌റസ വട്ടക്കല്ല് -പട്ടിക്കാട്, താജുൽ ഉലമാ സുന്നി മദ്‌റസ പള്ളം സെന്റർ -പള്ളം, അൽ മദ്‌റസത്തുശ്ശാദുലിയ്യ പൊഞ്ഞനം മർക്കസ്, മുനീറുൽ ഇസ്‌ലാം മദ്‌റസ ചേനം കുന്നത്ത് -വെട്ടിക്കാട്ടിരി.
കൊല്ലം: മദ്‌റസത്തുൽ രിഫാഇയ്യ പാലക്കൽ-തേവലക്കര, നൂറുദ്ദീൻ മദ്‌റസ പടിഞ്ഞാറ്റക്കര തേവലക്കര, ദാറുസ്സലാം മദ്‌റസ തട്ടാമല, മിഫ്ത്താഹുൽ ഉലും മദ്‌റസ അയത്തിൽ -പട്ടത്താനം, ബാഫഖി തങ്ങൾ മദ്‌റസ പത്തായകല്ല് – ചന്ദനത്തോപ്പ്, കാസർകോട് : മസ്ജിദ് ഫാത്തിമ മദ്‌റസ അച്ചേകെരെ- പൈവളിഗെ, സിറാജുൽഹുദാ മദ്റസ അംബികാനം- പൈവളിഗെ.
തമിഴ്‌നാട് : നുസ്‌റത്തുൽ ഇസ്‌ലാം മദ്‌റസ ഹുള്ളത്തി തങ്കിമേടു, കർണാടക: ഹയാത്തുസ്സുന്ന മദ്‌റസ കൈകമ്പ – ദക്ഷിണ കന്നട, മർകസ് അൽഅസ്‌റാർ ഇംഗ്ലിഷ് മീഡിയം കിന്നികംബ്ല – ദക്ഷിണ കന്നട, മദീനത്തുൽ ഹുദാ അരളിമറ – ദേവനഗർ, ഇഹ്‌യാഉസ്സുന്ന മദ്‌റസ എ പി എം സി റോഡ് പുത്തൂർ.
അസം: അൽ ജാമിഅത്തുൽ ഇസ്‌ലാമ താജുൽ ഉലും ഗരിയാപാറ-ദരംഗ്, ബഹ്‌റുൽ ഉലും അഹമ്മദിയ ബർജാർ-ദരംഗ്, ദാറുൽ ഉലും അഹലേ സുന്നത്ത് ബാലിപ്പാറ ഗ്രാൻഡ്-ഉദൽഗുരി, ആലിമിയ സുന്നി സബാഹി മദ്‌റസ കരൈഖാവ-ദരംഗ്, ഫൈസാനെ മുസ്തഫാ സുബ്ഹി മഖ്തബ് മഗുരെമജ്-ദരംഗ്. യോഗത്തിൽ പ്രൊഫ. എ കെ അബ്ദുൽ ഹമീദ്, മാരായമംഗലം അബ്ദുറഹ്‌മാൻ ഫൈസി, വി എം കോയ മാസ്റ്റർ കിണാശ്ശേരി, വണ്ടൂർ അബ്ദുറഹ്‌മാൻ ഫൈസി, എൻ അലി അബ്ദുല്ല, പ്രൊഫ. കെ എം എ റഹീം, സി പി സൈതലവി മാസ്റ്റർ ചെങ്ങര, വി പി എം ഫൈസി വില്ല്യാപ്പള്ളി, ഡോ.അബ്ദുൽ അസീസ് ഫൈസി ചെറുവാടി, പി സി ഇബ്‌റാഹീം മാസ്റ്റർ, ഇ യഅ്ഖൂബ് ഫൈസി, സുലൈമാൻ സഖാഫി കുഞ്ഞുകുളം, ആത്തൂർ സഅദ് മുസ്‌ലിയാർ, പി എം മുസ്തഫ കോഡൂർ, മുഹമ്മദലി സഖാഫി തൃക്കരിപ്പൂർ, അബ്ദുറഹ്‌മാനിൽ മദനി ജപ്പു, കെ കെ അബ്ദുറഹ്‌മാൻ മുസ്‌ലിയാർ, പള്ളംങ്കോട് അബ്ദുൽഖാദിർ മദനി തുടങ്ങിയവർ സംസാരിച്ചു. പ്രൊഫ. എ കെ അബ്ദുൽഹമീദ് സ്വാഗതവും, പ്രൊഫസർ കെ എം എ റഹീം നന്ദിയും പറഞ്ഞു.