Connect with us

Kerala

കെഎസ്ഇബിയുടെ പ്രളയ ഫണ്ട് നാളെ മുഖ്യമന്ത്രിക്ക് കൈമാറും: മന്ത്രി എംഎം മണി

Published

|

Last Updated

തിരുവനന്തപുരം: വൈദ്യുതി ബോര്‍ഡ് ജീവനക്കാരും പെന്‍ഷന്‍കാരും സാലറി ചാലഞ്ചിലൂടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സംഭാവന ചെയ്ത 136 കോടി രൂപ ചൊവ്വാഴ്ച കൈമാറും. പണം ചൊവ്വാഴ്ച വൈകിട്ട് മൂന്നു മണിക്കു മുഖ്യമന്ത്രിക്കു കൈമാറുമെന്നു മന്ത്രി എം എം മണി പറഞ്ഞു. പത്ത് ഗഡുക്കളായി പിരിച്ച പണം ഒരുവര്‍ഷം കഴിഞ്ഞിട്ടും ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാത്തത് വിവാദമായിരുന്നു.

കേരളത്തിന്റെ പുനര്‍നിര്‍മാണത്തിനായി സാലറി ചാലഞ്ച് വഴി കെഎസ്ഇബി ജീവനക്കാരില്‍ നിന്ന് 136 കോടി രൂപ പിരിച്ചിരുന്നു. ഈ തുകയില്‍ 10.23 കോടി രൂപ മാത്രമാണ് കഴിഞ്ഞ ജൂണ്‍ 30 വരെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയതെന്നാണ് ഔദ്യോഗിക രേഖ. പണം വകമാറി ചിലവഴിച്ചുവെന്നാണ് ആരോപണം.