പുതിയ റെക്കോര്‍ഡുമായി കിംഗ് ഫഹദ് കോസ് വേ; ബലിപെരുന്നാള്‍ അവധിയില്‍ ഈ വഴി യാത്ര ചെയ്തത് പത്ത് ലക്ഷം പേര്‍

Posted on: August 19, 2019 8:57 pm | Last updated: August 19, 2019 at 8:57 pm

അല്‍ഖോബാര്‍ : ബലിപെരുന്നാള്‍ അവധിയില്‍ സഊദി അറേബ്യയെയും ബഹ്‌റൈനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന കിംഗ് ഫഹദ് കോസ് വേയിലൂടെ പത്ത് ലക്ഷം പേര്‍ യാത്ര ചെയ്തതയായി കിംഗ് ഫഹദ് കോസ്‌വേ പാസ്‌പോര്‍ട്ട്‌സ് ഡയറക്ടര്‍ കേണല്‍ ദുവൈഹി അല്‍ സഹ്‌ലി . കോസ് വേയില്‍ തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കൂടുതല്‍ ഉദ്യോഗസ്ഥരെയും കോസ്‌വേയില്‍ നിയോഗിച്ചിരുന്നു.

ഇരു രാജ്യങ്ങളെയും തമ്മില്‍ വാണിജ്യ ബന്ധം കൂടുതല്‍ ശക്തമാകുന്നതിന്റെ ഭാഗമായി 1986 നവംബറിലാണ് 25 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പാലം തുറന്നത്