Kannur
പ്രളയബാധിത പ്രദേശങ്ങളിൽ സുന്നി സംഘടനകൾ ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു

കണ്ണൂർ: പ്രളയബാധിത പ്രദേശങ്ങളിൽ ദുരിതമനുഭവിക്കുന്ന കുടുംബങ്ങൾക്ക് സുന്നി സംഘടനകളുടെ നേതൃത്വത്തിൽ ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്തു. കേരള മുസ്ലിം ജമാഅത്ത് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ് വൈ എസ് സാന്ത്വനം വളണ്ടിയർമാരാണ് ജില്ലയിലെ രണ്ടായിരത്തോളം ദുരിതബാധിത കുടുംബങ്ങൾക്ക് ഭക്ഷ്യകിറ്റ് വിതരണം ചെയ്തത്.
ആദ്യഘട്ടത്തിൽ 16 കേന്ദ്രങ്ങളിലാണ് ഭക്ഷ്യവിഭവങ്ങളും വീട്ടുപകരണങ്ങളും അടങ്ങിയ കിറ്റ് വിതരണം ചെയ്തത്. ജില്ലയിലെ 460 യൂനിറ്റ് കമ്മിറ്റികൾ വഴിയാണ് വിഭവങ്ങൾ ശേഖരിച്ചത്. കിറ്റ് വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനവും ലോഡുമായി പോകുന്ന വാഹനത്തിന്റെ ഫ്ളാഗ് ഓഫും ജില്ലാ കലക്ടർ ടി വി സുഭാഷ് ഐ എ എസ് നിർവഹിച്ചു.
കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ഉപാധ്യക്ഷൻ കെ പി അബൂബക്കർ മുസ്‍ലിയാർ അധ്യക്ഷത വഹിച്ചു. എൻ അബ്ദുല്ലത്വീഫ് സഅദി പഴശ്ശി പദ്ധതി വിശദീകരണം നടത്തി. സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ ജില്ലാ സെക്രട്ടറി പി അബ്ദുൽ ഹകീം സഅദി, കേരള മുസ്ലിം ജമാഅത്ത് നേതാക്കളായ പ്രൊഫ. യു സി അബ്ദുൽ മജീദ്, എം കെ ഹാമിദ് മാസ്റ്റർ, അലി മൊഗ്രാൽ, ജില്ലാ പ്രസിഡന്റ്പി കെ അലിക്കുഞ്ഞി ദാരിമി, എസ് വൈ എസ് ജില്ലാ പ്രസിഡന്റ്അബ്ദുല്ലക്കുട്ടി ബാഖവി മഖ്ദൂമി, സെക്രട്ടറി കെ അബ്ദുർറശീദ് നരിക്കോട്, എസ് എസ് എഫ് ജില്ലാ സെക്രട്ടറി ശുഐബ് വായാട്, എസ് എം എ ജില്ലാ പ്രസിഡന്റ്അബ്ദുർറശീദ് ദാരിമി, മുഹമ്മദ് സഖാഫി പൂക്കോം, അഫ്സൽ മഠത്തിൽ, സമീർ മാസ്റ്റർ, നിസാർ അതിരകം, നൗഷാദ് തമ്പുരാൻകണ്ടി യു എ ഇ, റിയാസ് കക്കാട്, യൂസുഫ് ഹാജി നൂഞ്ഞേരി, മുസ്തഫ ഫാസ യു എ ഇ, മുനവ്വിർ അമാനി സംബന്ധിച്ചു.