ഹത്തയില്‍ കൂറ്റന്‍ ജല വൈദ്യുത പദ്ധതി വരുന്നു

Posted on: August 18, 2019 7:17 pm | Last updated: August 18, 2019 at 7:17 pm

ദുബൈ: ദുബൈ ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ അതോറിറ്റി (ദിവ) കൂറ്റന്‍ ജലവൈദ്യുത പദ്ധതി ആവിഷ്‌കരിച്ചു. ഹത്തയിലാണ് പദ്ധതി. സ്ട്രാബാഗ് ദുബൈ എല്‍ എല്‍ സി, സ്ട്രാബാഗ് എജി, ആന്‍ഡ്രിറ്റ്‌സ് ഹൈഡ്രോ, ഓസ്‌കാര്‍ കണ്‍സോര്‍ഷ്യം എന്നിവക്ക് 143. 7 കോടി ദിര്‍ഹമിന്റെ കരാര്‍ നല്‍കി. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ നിര്‍ദേശപ്രകാരമാണ് പമ്പ്-സ്റ്റോറേജ് ജലവൈദ്യുത നിലയം. ഈ മേഖലയിലെ ആദ്യത്തേതാണ്ജല വൈദ്യുത പദ്ധതി. 250 മെഗാവാട്ട് ഉത്പാദിപ്പിക്കും.

ഈ പദ്ധതി 80 വര്‍ഷം വരെ നീണ്ടുനില്‍ക്കുമെന്നും 2024 ഫെബ്രുവരിയില്‍ കമ്മീഷന്‍ ചെയ്യുമെന്നും പ്രതീക്ഷിക്കുന്നുവെന്നു ദിവ എം ഡിയും സി ഇ ഒയുമായ സഈദ് മുഹമ്മദ് അല്‍ തായര്‍ പറഞ്ഞു. പ്രോജക്റ്റിന്റെ കണ്‍സള്‍ട്ടന്റായി ഇഡിഎഫിനെ നിയമിച്ചു. ഹത്ത സമഗ്ര വികസന പദ്ധതിയെ പിന്തുണയ്ക്കുന്നതിനായി യുഎഇ പൗരന്മാര്‍ക്ക് മുന്‍നിരയിലുള്ളതും നൂതനവുമായ തൊഴിലവസരങ്ങള്‍ ദിവ നല്‍കും. വിനോദസഞ്ചാര സൗകര്യങ്ങള്‍ പദ്ധതിയില്‍ ഉള്‍പ്പെടുന്നു.