Kerala
പന്നിപ്പനി: സംസ്ഥാനത്ത് ജാഗ്രതാ നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രളയത്തെ പിന്തുടര്‍ന്ന് പന്നിപ്പനി (എച്ച് വണ്‍ എന്‍ വണ്‍) പടരാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പ്. ഈമാസം ഇതേവരെ മൂന്നുപേര്‍ പന്നിപ്പനി ബാധിച്ച് മരിച്ചിട്ടുണ്ട്. 38 പേര്‍ക്ക് രോഗം ബാധിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. വീടുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്നും മറ്റും നിരവധി പേരാണ് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നത്. ഇവിടങ്ങളില്‍ രോഗം പടരാനുള്ള സാധ്യത കൂടുതലാണെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ പറഞ്ഞു.
രോഗ ലക്ഷണങ്ങള്‍ കടുത്ത പനി, വരണ്ട ചുമ, ജലദോഷം, തൊണ്ടവേദന, വിറയല്‍, മൂക്കൊലിപ്പ്.
---- facebook comment plugin here -----