സാന്ത്വനവുമായി കാന്തപുരവും ഖലീല്‍ തങ്ങളും കവളപ്പാറയില്‍

Posted on: August 18, 2019 10:55 am | Last updated: August 18, 2019 at 9:17 pm
പോത്ത്കല്ല് കവളപ്പാറയിലെ ദുരിതബാധിത പ്രദേശങ്ങള്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ് ലിയാര്‍ സന്ദര്‍ശിക്കുന്നു

നിലമ്പൂര്‍: മഴക്കെടുതിയും ഉരുള്‍പൊട്ടല്‍ ദുരിതവും നാശം വിധച്ച കവളപ്പാറയും പരിസര പ്രദേശങ്ങളും അഖിലേന്ത്യ സുന്നി ജംഇയത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരും കേരള മുസ്‌ലിം ജമാഅത്ത് ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്‌റാഹീം ഖലീലുല്‍ ബുഖാരിയും സന്ദര്‍ശിച്ചു.

വീടും, കുടുംബവും, സമ്പത്തും നഷ്ടപ്പെട്ട സഹോദരങ്ങളെ നേതാക്കള്‍ സമാധാനിപ്പിച്ചു. ദുരിതം നാമാവശേഷമാക്കിയ മേഖലയുടെ പുനരുദ്ധാരണത്തിന് സമഗ്ര പാക്കേജ് നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് കേരളാ പൊതുമരാമത്ത് മന്ത്രി ജി സുധാകരനുമായും, സ്ഥലം എം എല്‍ എ പി വി. അന്‍വറുമായും നിലമ്പൂര്‍ ഗസ്റ്റ് ഹൗസില്‍ വെച്ച് വിശദമായി ചര്‍ച്ച നടത്തി.Image may contain: 9 people

കേരള മുസ്ലിം ജമാത്തിന്റെയും സുന്നി പ്രസ്ഥാനങ്ങളുടെയും സ്ഥാപങ്ങങ്ങളുടെയും പ്രവാസികളുടെയും പൂര്‍ണ പിന്തുണ സര്‍ക്കാരിനും ദുരിത ബാധിതര്‍ക്കും ഉണ്ടാകുമെന്ന് സുന്നീ നേതാക്കള്‍ ഉറപ്പ് നല്‍കി. കേരള മുസ്ലിം ജമാഅത്ത്, എസ് വൈ എസ് സംസ്ഥാന ജില്ലാ നേതാക്കള്‍ ചര്‍ച്ചയില്‍ സംബന്ധിച്ചു.