നെഹ്‌റു ട്രോഫി വള്ളംകളി ഈ മാസം തന്നെ നടത്തും: മന്ത്രി ഡോ. തോമസ് ഐസക്

Posted on: August 17, 2019 3:28 pm | Last updated: August 17, 2019 at 3:28 pm

ആലപ്പുഴ: നെഹ്‌റു ട്രോഫി വള്ളംകളി ഈ മാസം 31ന് മുമ്പായി നടത്തുമെന്ന് മന്ത്രി തോമസ് ഡോ. തോമസ് ഐസക്ക്. ഇക്കാര്യത്തില്‍ വിനോദ സഞ്ചാര വകുപ്പ് ഉടന്‍ തീരുമാനമെടുക്കുമെന്നും അദ്ദേഹം സ്വകാര്യ ചാനലിനോട് വ്യക്തമാക്കി.

നെഹ്‌റു ട്രോഫി വള്ളംകളിയുടെ പ്രക്ഷേപണം സംബന്ധിച്ച് ചര്‍ച്ചകള്‍ നടന്നു വരുന്നതിനാലാണ് കൃത്യമായ തീയതി ഇപ്പോള്‍ പറയാത്തതെന്നും മന്ത്രി പറഞ്ഞു. വലിയ നഷ്ടപരിഹാരം നല്‍കണമെന്നുള്ളതിനാല്‍ പ്രക്ഷേപണത്തിനായി നല്‍കിയ സ്ലോട്ടുകള്‍ ക്യാന്‍സല്‍ ചെയ്തിരുന്നു. ഇനി പുതിയ സ്ലോട്ടുകള്‍ എടുക്കുന്നതിന് രണ്ടാഴ്ചത്തെ സമയം വേണ്ടിവരുമെന്നും മന്ത്രി വ്യക്തമാക്കി.