Kerala
നിലമ്പൂരിലെ മുഴുവന്‍ ദുരിതബാധിതരേയും പുനരധിവസിപ്പിക്കും: മന്ത്രി എ കെ ബാലന്‍

മലപ്പുറം: ഉരുള്‍പ്പൊട്ടലുണ്ടായ കവളപ്പാറയില്‍ കാണാതായവര്‍ക്ക് വേണ്ടി തിരച്ചില്‍ തുടരവെ ദുരിതാശ്വാസ ക്യാമ്പുകള്‍ മന്ത്രി എ കെ ബാലന്‍ സന്ദര്‍ശിച്ചു. നിലമ്പൂരിലെ മുഴുവന്‍ ദുരിതബാധിതരെയും പുനരധിവസിപ്പിക്കുമെന്നും ഇതിനായി സര്‍ക്കാരിന്റെ കൈവശമുള്ള ഭൂമി ഉപയോഗപ്പെടുത്തുമെന്നും ക്യാമ്പംഗങ്ങള്‍ക്ക് എ കെ ബാലന്‍ ഉറപ്പുനല്‍കി. ആദിവാസികള്‍ക്കായി വനാവകാശ നിയമപ്രകാരമുള്ള 500 ഏക്കര്‍ ഭൂമിയും മറ്റുള്ളവര്‍ക്കായി മുണ്ടേരി ഫാമിലെ ഭൂമിയും ഉപയോഗപ്പെടുത്താനുള്ള ശ്രമം നടത്തുമെന്നും മന്ത്രി പറഞ്ഞു.
അതേസമയം കവളപ്പാറ ഉരുള്‍പൊട്ടലില്‍ മണ്ണിനടിയില്‍പ്പെട്ടവര്‍ക്കായി ഇന്ന് ജിപിആര്‍ സംവിധാനം ഉപയോഗിച്ച് തിരച്ചില്‍ നടത്തുക. ഹൈദരാബാദില്‍ നിന്നുള്ള ആറംഗ ശാസ്ത്രജ്ഞരുടെ സംഘം ഉച്ചയോടെ കവളപ്പാറയിലെത്തും. ഇതുവരെ 38 മൃതദേഹങ്ങളാണ് കണ്ടെടുത്തത്. 21 പേരെ കൂടി കണ്ടെത്താനുണ്ട്.
---- facebook comment plugin here -----