കോണ്‍ഗ്രസ് നേതാക്കളുടെ അറസ്റ്റ് ജനാധിപത്യ ധ്വംസനം: രാഹുല്‍

Posted on: August 17, 2019 12:14 am | Last updated: August 17, 2019 at 10:36 am

ശ്രീനഗര്‍: ജമ്മു കശ്മീര്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ ഗുലാം അഹമ്മദ് മിര്‍റിനെയും പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് രവിന്ദര്‍ ശര്‍മയെയും അറസ്റ്റ് ചെയ്ത നടപടിക്കെതിരെ രാഹുല്‍ ഗാന്ധി. യാതൊരു കാരണവും കൂടാതെയാണ് അറസ്റ്റെന്നും കേന്ദ്ര സര്‍ക്കാര്‍ ജനാധിപത്യ ധ്വംസനം നടത്തുകയാണെന്നും രാഹുല്‍ ആരോപിച്ചു. കേന്ദ്രത്തിന്റെ ഭ്രാന്തന്‍ നടപടികള്‍ക്ക് അവസാനമില്ലേയെന്നും അദ്ദേഹം ചോദിച്ചു.

സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങള്‍ ഘട്ടം ഘട്ടമായി പിന്‍വലിക്കുമെന്ന് അധികൃതര്‍ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് കോണ്‍ഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്തത്.