Kerala
അഴിമതിക്കേസില്‍ സിബിഐ അന്വേഷണം നേരിടുന്നയാളെ കണ്‍സ്യൂമര്‍ ഫെഡ് എംഡിയാക്കാന്‍ നീക്കം

തിരുവനന്തപുരം: അഴിമതി കേസില്‍ സിബിഐ പ്രതിചേര്‍ത്തയാളെ കണ്‍സ്യൂമര്‍ ഫെഡ് എംഡിയാക്കാന്‍ സര്‍ക്കാര്‍ നീക്കം. കശുവണ്ടി കോര്‍പ്പറേഷന്‍ എംഡി സ്ഥാനത്തുനിന്നും യുഡിഎഫ് സര്‍ക്കാര്‍ പുറത്താക്കിയ കെ എ രതീഷിനെ കണ്‍സ്യൂമര്‍ ഫെഡ് എംഡിയാക്കി നിയമിക്കാനാണ് നീക്കം നടക്കുന്നത്.
14 പേര്‍ അപേക്ഷ നല്‍കിയതില്‍ അഞ്ച് പേരെ അഭിമുഖത്തിന് തെരഞ്ഞെടുപ്പിരുന്നു. അതില്‍ ഒരാള്‍ സിബിഐ അന്വേഷണം നേരിടുന്ന രതീഷാണ്. അഭിമുഖത്തില്‍ രതീഷ് ഒന്നാമനായി. വിജിലന്‍സിന്റെ ക്ലിയറന്‍സ് ലഭിച്ചാല്‍ നിയമനം നല്‍കും എന്നാണറിയുന്നത്.കശുവണ്ടി വികസന കോര്‍പ്പറേഷനിലെ അഴിമതിയിലാണ് കെ എ രതീഷ് അന്വേഷണം നേരിടുന്നത്.
കശുവണ്ടി വികസന കോര്‍പ്പറേഷന്‍ എംഡിയായിരുന്നപ്പോള്‍ തോട്ടണ്ടി ഇറക്കുമതിയില്‍ കോടികളുടെ അഴിമതി ആരോപണമാണ് കെ എ രതീഷിനെതിരെ ഉയര്‍ന്നത്. ഹൈക്കോടതി നിര്‍ദ്ദേശപ്രകാരമാണ് സിബിഐ കേസെടുത്തത്.1000 കോടിയുടെ അഴിമതി നടന്ന 44 വിജിലന്‍സ് കേസുകള്‍ നിലവിലുള്ള കണ്‍സ്യുമര്‍ ഫെഡിന്റെ എംഡി സ്ഥാനത്തേക്കാണ് കെ എ രതീഷിനെ നിയമിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത്. കശുവണ്ടി വികസന കോര്‍പ്പറേഷന്‍ എംഡിയായിരുന്ന സമയത്ത് നിരവധി വിജിലന്‍സ് കേസുകള്‍ കെ എ രതീഷിനെതിരെ ഉണ്ടായിരുന്നു. എന്നാല്‍ ഇടതു സര്‍ക്കാര്‍ ്ധികാരത്തിലെത്തിയതോടെ ഇതിലെല്ലാം ക്ലീന്‍ ചിറ്റ് ലഭിച്ചു. എന്നാല്‍ സിബിഐ കേസില്‍ ഇപ്പോഴും അന്വേഷണം നേരിടുകയാണ്. ഏകദേശം 500 കോടിയോളം രൂപയുടെ അഴിമതി കേസിലാണ് രതീഷ് അന്വേഷണം നേരിടുന്നത്.