ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ ശിവന് എപിജെ അബ്ദുല്‍ കലാം പുരസ്‌കാരം

Posted on: August 15, 2019 4:09 pm | Last updated: August 15, 2019 at 4:09 pm

ചെന്നൈ: മുന്‍ രാഷ്ട്രപതി എ പി ജെ അബ്ദുല്‍ കലാമിന്റെ സ്മരണാര്‍ഥം തമിഴ്‌നാട് ഗവണ്‍മെന്റ് ഏര്‍പെടുത്തിയ എപിജെ അബ്ദുല്‍ കലാം അവാര്‍ഡിന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ ശിവന്‍ അര്‍ഹനായി. ചാന്ദ്രയാന്‍ രണ്ട് ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കുന്നതിന് നേതൃത്വം നല്‍കിയത് കണക്കിലെടുത്താണ് പുരസ്‌കാരം.

സ്വതന്ത്ര്യ ദിനാഘോഷ ചടങ്ങില്‍ കെ ശിവന് പങ്കെടുക്കാന്‍ സാധിക്കാതിരുന്നതിനാല്‍ അവാര്‍ഡ് മറ്റൊരു ദിവസം അദ്ദേഹത്തിന് കൈമാറും. തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ലക്കാരനാണ് ശിവന്‍. റോക്കറ്റ് മാന്‍ എന്നാണ് അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്.