International
പാക്കിസ്ഥാനില്‍ നിന്ന് തങ്ങളെ സ്വതന്ത്രരാക്കൂ; ഇന്ത്യയുടെ സഹായം തേടി ബലൂചുകള്‍

ക്വറ്റ: 73ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന ഇന്ത്യക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ബലൂചിസ്ഥാനിലെ ആക്ടിവിസ്റ്റുകള്‍. പാക് പ്രവിശ്യയായി തുടരാന്‍ ആ ഗ്രഹിക്കുന്നില്ലെന്നും പാക്കിസ്ഥാനില്‍ നിന്നും അതിന്റെ സൈനിക ഭരണകൂടത്തില്‍ നിന്നും സ്വതന്ത്രരാകാന്‍ ഇന്ത്യയുടെ പിന്തുണ വേണമെന്നും അവര്‍ ആവശ്യപ്പെട്ടു.
” ഇന്ത്യയിലെ സഹോദരീ സഹോദരന്മാര്‍ക്ക് ആഹ്‌ളാ
ദകരമായ സ്വാതന്ത്ര്യ ദിനം ആശംസിക്കുകയാണ്. അഭിമാനാര്‍ഹമായ നേട്ടങ്ങളാണ് നിങ്ങള്‍ കഴിഞ്ഞ 70 വര്‍ഷങ്ങളില്‍ നേടിയത്. ഇന്ത്യന്‍ ജനത ഞങ്ങള്‍ക്കേകുന്ന
പിന്തുണക്കും സഹായത്തിനും നന്ദി പറയുന്നു. സ്വതന്ത്ര ബലൂചിസ്ഥാനു വേണ്ടിയും നിങ്ങള്‍ ശബ്ദമുയര്‍ത്തണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു. നന്ദി, ജയ് ഹിന്ദ്.”- ബലൂച് ആക്ടിവിസ്റ്റുകളിലൊരാളായ അറ്റാ ബാലോച് പറഞ്ഞു.
പാക്കിസ്ഥാന്റെ തെക്കുപടിഞ്ഞാറന്‍ അതിര്‍ത്തി പ്രവിശ്യയായ ബലൂചിസ്ഥാന്‍ 1948 മുതല്‍ പാക് അധിനിവേശത്തിനെതിരായ സമരത്തിലാണ്. 1947 ആഗസ്റ്റ് 11ന് ബ്രിട്ടീഷ് ആധിപത്യത്തില്‍ നിന്ന് തങ്ങള്‍ സ്വാതന്ത്ര്യം നേടിയിട്ടുള്ളതാണെന്നും ബലൂചുകാര്‍ പറയുന്നു. തങ്ങളുടെ സ്വത്തുക്കള്‍ ചൈന കൊള്ളയടിക്കുന്നതായും അവര്‍ ആരോപിക്കുന്നു.
ഐക്യരാഷ്ട്ര സഭ ഉള്‍പ്പടെ മുഴുവന്‍ മേഖലകളിലും ബലൂചിസ്ഥാന്‍ വിഷയം ഉയര്‍ത്താന്‍ ഇന്ത്യ തയാറാകണമെന്ന് മറ്റൊരു ആക്ടിവിസ്റ്റ് അഷ്‌റഫ് ഷെര്‍ജാന്‍ ആവശ്യപ്പെട്ടു. പാക് സൈനിക ഭരണകൂടത്തില്‍ നിന്ന് ബലൂചുകള്‍ വംശഹത്യാ ഭീഷണി നേരിടുകയാണെന്നും ശബ്ദമില്ലാത്തവരുടെ ശബ്ദമാകാന്‍ ഇന്ത്യ രംഗത്തിറങ്ങണമെന്നും ഷെര്‍ജാന്‍ പറഞ്ഞു.