മൂന്നാം ഏകദിനം മഴ തടസ്സപ്പെടുത്തി; വിന്‍ഡീസ് രണ്ടിന് 158

Posted on: August 15, 2019 12:18 am | Last updated: August 15, 2019 at 12:18 am

ട്രിനിഡാഡ്: മൂന്നാം ഏകദിനം മഴ തടസപ്പെടുത്തി. ആദ്യം ബാറ്റ് ചെയ്യുന്ന വെസ്റ്റിന്‍ഡീസ് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സെടുത്തിട്ടുണ്ട്. 22 ഓവര്‍ മാത്രമാണ് പൂര്‍ത്തിയായത്. നേരത്തെ ടോസ് നേടിയ വിന്‍ഡീസ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.

അവസാന ഏകദിന പരമ്പര കളിക്കുന്ന ക്രിസ് ഗെയില്‍ തകര്‍ത്താടി. 41 പന്തില്‍ 72 റണ്‍സാണ് ഓപണര്‍ നേടിയത്. എട്ട് ഫോറും അഞ്ച് സിക്‌സറുമാണ് ഗെയ്‌ലിന്റെ നേട്ടം. എവിന്‍ ലൂയിസ് 29 പന്തില്‍ 43 റണ്‍സെടുത്തു. അഞ്ച് ഫോറും മൂന്ന് സിക്‌സറും ലൂയിസ് നേടി. ഷായ് ഹോപ് (19), ഹെയ്മര്‍ (18) ക്രീസില്‍.