ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ കുറിച്ച് വ്യാജ വാര്‍ത്ത; ഒരാള്‍ അറസ്റ്റില്‍

Posted on: August 13, 2019 9:27 pm | Last updated: August 13, 2019 at 9:27 pm

തിരുവല്ല: ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ കുറിച്ച് സാമൂഹിക മാധ്യമങ്ങളില്‍ വ്യാജ വാര്‍ത്ത നല്‍കിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. തിരുവല്ല ഇരവിപേരൂര്‍ പൊയ്കപ്പാടി കാരിമലയ്ക്കല്‍ വീട്ടില്‍ രഘു ആണ് അറസ്റ്റിലായത്.

വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചതിന് ഇതേവരെ 27 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.