Kerala
ഒന്നിച്ചു നിന്നാല്‍ അതിജീവിക്കാനാകും; സര്‍ക്കാര്‍ ഒപ്പമുണ്ട്: മുഖ്യമന്ത്രി

വയനാട്: പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ മേപ്പാടിയിലെ ദുരിതാശ്വാസ ക്യാമ്പിലെത്തി. ഒന്നിച്ചുനിന്നാല്‍ എല്ലാ കഷ്ടപ്പാടുകളെയും ബുദ്ധിമുട്ടുകളെയും അതിജീവിക്കാമെന്നും സര്‍ക്കാര്‍ ഒപ്പമുണ്ടെന്നും ക്യാമ്പിലുള്ളവരോട് സംസാരിക്കവെ മുഖ്യമന്ത്രി പറഞ്ഞു.ആദ്യം രക്ഷാപ്രവര്‍ത്തനത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുകയെന്നും പിന്നീട് പുനരധിവാസം ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വീട്ടില്‍ നിന്ന് ഇറങ്ങിവന്നവര്‍ പലവിധത്തിലുള്ള പ്രയാസങ്ങള്‍ നേരിടുന്നുണ്ട്. ഇത്തരം കാര്യങ്ങള്‍ ഒന്നിച്ച് നിന്ന് പരിഹരിക്കാനാകും. കുറച്ച് പേരെയങ്കിലും ഇനിയും കണ്ടെത്തേണ്ടതായിട്ടുണ്ട്. ആ ശ്രമം തുടര്‍ന്നും നടക്കുകയാണ്. എല്ലാകാര്യത്തിലും സര്‍ക്കാര്‍ കൂടെയുണ്ടകുമെന്നും മുഖ്യമന്ത്രി ഉറപ്പ് നല്‍കി.
മുഖ്യമന്ത്രിക്കൊപ്പം റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍, ഡിജിപി ലോക്‌നാഥ് ബെഹ്‌റ, ചീഫ് സെക്രട്ടറി ടോം ജോസ്, റവന്യൂസെക്രട്ടറി വി വേണു, ആഭ്യന്തര സെക്രട്ടറി വിശ്വാസ് മേത്ത എന്നിവരും ഉണ്ട്. വയനാട് കലക്ടറേറ്റില്‍ നടക്കുന്ന അവലോകന യോഗത്തില്‍ മുഖ്യമന്ത്രി ഇനി പങ്കെടുക്കും. ഉച്ചക്ക് ശേഷം മലപ്പുറത്തെ പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുമെന്നും അറിയുന്നു.