Idukki
ഒരു കുടുംബത്തിലെ മൂന്ന് പേര്‍ സ്വകാര്യ ഹോം സ്‌റ്റേയില്‍ മരിച്ച നിലയില്‍

കട്ടപ്പന: ഇടുക്കി തേക്കടിയിലെ സ്വകാര്യ ഹോം സ്റ്റേയില്‍ ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം സ്വദേശിയായ വിഷ്ണു, ഭാര്യ ജീവ, ജീവയുടെ അമ്മ എന്നിവരെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഒരു മാസമായി സ്വകാര്യ ഹോം സ്റ്റേയില്‍ മുറിയെടുത്തു താമസിച്ചു വരികയായിരുന്നു ഇവര്‍.
തേക്കടിയില്‍ വീട് വാങ്ങി താമസിക്കാന്‍ വേണ്ടി വന്നതാണെന്നാണ് ഇവര്‍ മുറിയെടുക്കുമ്പോള്‍ പറഞ്ഞതെന്ന് ഹോം സ്‌റ്റേയുമായി ബന്ധപ്പെട്ടവര്‍ പറഞ്ഞു. ഇന്‍ക്വസ്റ്റ് നടപടികള്‍ പോലീസ് പൂര്‍ത്തിയാക്കിയിട്ടുണ്ട്. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി കോട്ടയത്തേക്ക് കൊണ്ടുപോകുമെന്ന് പോലീസ് അറിയിച്ചു.
---- facebook comment plugin here -----