കനത്തമഴ: ഇരുപതോളം ട്രെയിനുകള്‍ റദ്ദാക്കി

Posted on: August 10, 2019 11:24 am | Last updated: August 10, 2019 at 2:13 pm

തിരുവനന്തപുരം: കനത്തമഴമൂലം ട്രെയിന്‍ ഗതാഗതവും താറുമാറായി. റെയില്‍ പാതകളിലുണ്ടായ തടസ്സം കാരണം ഇരുപതോളം ട്രെയിനുകള്‍ പൂര്‍ണമായും റദ്ദാക്കി. ചില ട്രെയിനുകള്‍ ഭാഗികമായും റദ്ദാക്കി. ചിലയിടങ്ങളില്‍ ട്രാക്കിലേക്ക് വെള്ളം കയറിയിട്ടുണ്ട്. പാലക്കാട്‌ഷൊര്‍ണൂര്‍, ഷൊര്‍ണൂര്‍-പട്ടാമ്പി റൂട്ടില്‍ ഗതാഗതം പുനസ്ഥാപിച്ചിട്ടുണ്ട്. 16382 കന്യാകുമാരി – മുംബൈ സിഎസ്എംടി ജയന്തി ജനത എക്‌സ്പ്രസ് വഴിതിരിച്ചുവിട്ടു. നാഗര്‍കോവില്‍, തിരുനെല്‍വേലി, മധുര, ഡിണ്ടിഗല്‍, കരൂര്‍, ഈറോഡ് വഴിയായിരിക്കും പോകുക.

ട്രെയിന്‍ യാത്ര മുടങ്ങിയവര്‍ക്ക് റീഫണ്ടിന് അപേക്ഷിക്കാനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഒക്ടോബര്‍ 15 വരെ സ്റ്റേഷനുകളില്‍നിന്നും ലഭിക്കുന്ന ടി ഡി ആര്‍ (ടിക്കറ്റ് ഡിപ്പോസിറ്റ് റെസീപ്റ്റ്) ഉയോഗിച്ച് അപേക്ഷ നല്‍കാം. ഇടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്കും 15 വരെ അപേക്ഷ നല്‍കാം.

പൂര്‍ണമായി റദ്ദാക്കിയ ട്രെയിനുകള്‍

1. 16332 തിരുവനന്തപുരം- മുംബൈ സിഎസ്എംടി എക്‌സ്പ്രസ്
2. 12076 തിരുവനന്തപുരം – കോഴിക്കോട് ജനശതാബ്ദി എക്‌സ്പ്രസ്
3. 22646 തിരുവനന്തപുരം – ഇന്‍ഡോര്‍ അഹല്യനഗരി എക്‌സ്പ്രസ്
4. 16305 എറണാകുളം – കണ്ണൂര്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസ്
5. 12217 കൊച്ചുവേളി-ചണ്ഡിഗഡ് കേരള സമ്പര്‍ക് ക്രാന്തി എക്‌സ്പ്രസ്
6. 16346 തിരുവനന്തപുരം – ലോക്മാന്യ തിലക് ടെര്‍മിനസ് നേത്രാവതി എക്‌സ്പ്രസ്
7. 16308 കണ്ണൂര്‍ – ആലപ്പുഴ എക്‌സ്പ്രസ്
8.16857 പുതുച്ചേരി – മംഗലാപുരം എക്‌സ്പ്രസ്
9. 22610 കോയമ്പത്തൂര്‍- മംഗലാപുരം ഇന്റര്‍സിറ്റി എക്‌സ്പ്രസ്
10. 22609 മംഗലാപുരം – കോയമ്പത്തൂര്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസ്
11..56650 കണ്ണൂര്‍ – കോയമ്പത്തൂര്‍ പാസഞ്ചര്‍
12. 56600 കോഴിക്കോട് – ഷൊര്‍ണൂര്‍ പാസഞ്ചര്‍
13. 56664 കോഴിക്കോട് – തൃശൂര്‍ പാസഞ്ചര്‍
14. 56604 ഷൊര്‍ണൂര്‍ – കോയമ്പത്തൂര്‍ പാസഞ്ചര്‍
15. 66606 പാലക്കാട് ടൗണ്‍-കോയമ്പത്തൂര്‍ പാസഞ്ചര്‍
16. 66611 പാലക്കാട് – എറണാകുളം പാസഞ്ചര്‍
17. 56323 കോയമ്പത്തൂര്‍-മംഗലാപുരം പാസഞ്ചര്‍
18. 56603 തൃശൂര്‍- കണ്ണൂര്‍ പാസഞ്ചര്‍
19. 12698 തിരുവനന്തപുരം – ചെന്നൈ സെല്‍ട്രല്‍ വീക്ലി എക്‌സ്പ്രസ്
20. 22208 തിരുവനന്തപുരം – ചെന്നൈ സെന്‍ട്രല്‍ എസി എക്‌സ്പ്രസ്(ഓഗസ്റ്റ് 11 നുള്ളത്)
21. 06038 എറണാകുളം-ചെന്നൈ സെന്‍ട്രല്‍ സ്‌പെഷല്‍(ഓഗസ്റ്റ് 11 നുള്ളത്)
22.12697 ചെന്നൈ സെന്‍ട്രല്‍ – തിരുവനന്തപുരം വീക്ലി എക്‌സ്പ്രസ് (ഓഗസ്റ്റ് 11 നുള്ളത്)

ഭാഗികമായി റദ്ദാക്കിയ ട്രെയിനുകള്‍

1. നാഗര്‍കോവില്‍ – മംഗലാപുരം എറനാട് എക്‌സ്പ്രസ്, തൃശൂരിനും മംഗലാപുരത്തിനുമിടയില്‍ ഓടില്ല.
2. 16650 നാഗര്‍കോവില്‍ – മംഗലാപുരം പരശുറാം എക്‌സ്പ്രസ്, വടക്കാഞ്ചേരിക്കും മംഗലാപുരത്തിനുമിടയില്‍ ഓടില്ല.
3. 16649 മംഗലാപുരം – നാഗര്‍കോവില്‍ പരശുറാം എക്‌സ്പ്രസ് മംഗലാപുരത്തിനും വടക്കാഞ്ചേരിക്കുമിടയില്‍ ഓടില്ല.
4. 16605 മംഗലാപുരം – നാഗര്‍കോവില്‍ എക്‌സ്പ്രസ് മംഗലാപുരത്തിനും തൃശൂരിനുമിടയില്‍ ഓടില്ല.
5. 17229 തിരുവനന്തപുരം – ശബരി എക്‌സ്പ്രസ്, തിരുവനന്തപുരത്തിനും കോയമ്പത്തൂരിനുമിടയില്‍ ഓടില്ല
6. 12081 കണ്ണൂര്‍ – തിരുവനന്തപുരം ജന ശതാബ്ദി എക്‌സ്പ്രസ് കണ്ണൂരിനും ഷൊര്‍ണൂരിനുമിടയില്‍ ഓടില്ല.
7. 56602 കണ്ണൂര്‍ – ഷൊര്‍ണൂര്‍ പാസഞ്ചര്‍ കണ്ണൂരിനും കോഴിക്കോടിനുമിടയില്‍ ഓടില്ല.
8. 56611 പാലക്കാട് – നിലമ്പൂര്‍ പാസഞ്ചര്‍ പാലക്കാടിനും ഷൊര്‍ണൂറിനുമിടയില്‍ ഓടില്ല.
9. ഒന്‍പതിന് തിരിച്ച 16159 ചെന്നൈ എഗ്മൂര്‍ – മംഗലാപുരം സെന്‍ട്രല്‍ എക്‌സ്പ്രസ് തിരുച്ചിറപ്പള്ളിക്കും മംഗലാപുരത്തിനുമിടയില്‍ ഓടില്ല.
10. പത്തിന് തിരിച്ച 16160 മംഗലാപുരം – ചെന്നൈ എഗ്മൂര്‍ എക്‌സ്പ്രസ് മംഗലാപുരത്തിനും തിരുച്ചിറപ്പള്ളിക്കുമിടയില്‍ ഓടില്ല.
11. പതിനൊന്നിനുളള 12512 തിരുവനന്തപുരം – ഗോരഖ്പൂര്‍ രപ്തിസാഗര്‍ എക്‌സ്പ്രസ് തിരുവനന്തപുരത്തിനും ഈറോഡിനുമിടയില്‍ ഓടില്ല.