രാഹുല്‍ ഗാന്ധി നാളെ കേരളത്തിലെത്തും

Posted on: August 10, 2019 10:37 am | Last updated: August 10, 2019 at 2:13 pm

കോഴിക്കോട്: വയനാട്ടിലും നിലമ്പൂരിലുമുണ്ടായ പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ സ്ഥലം എം പി രാഹുല്‍ ഗാന്ധി നാളെ കേരളത്തിലെത്തും. നാളെ വൈകീട്ട് കോഴിക്കോട്ടെത്തുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിച്ചു.

കരിപ്പൂരില്‍ ഞായറാഴ്ച വിമാനം ഇറങ്ങുന്ന രാഹുല്‍ മലപ്പുറം കലക്ട്രേറ്റില്‍ നടക്കുന്ന പ്രളയ അവലോകന യോഗത്തില്‍ പങ്കെടുക്കും. തുടര്‍ന്ന് തിങ്കളാഴ്ച വയനാട്ടിലെത്തും.

നേരത്തെ കേരളത്തിലെത്താന്‍ തീരുമാനിച്ചിരുന്നുവെങ്കിലും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് തടസമാകുമെന്ന കാരണത്താല്‍ സന്ദര്‍ശനം മാറ്റുകയായിരുന്നു.

അതേ സമയം പ്രതിപക്ഷ നേതാക്കള്‍ ഇന്ന് നടത്താന്‍ തീരുമാനിച്ചിരുന്ന വയനാട് സന്ദര്‍ശനം പ്രതികൂല കാലവസ്ഥ കാരണം റദ്ദാക്കി.