Kerala
പോലീസിന്റെ വീഴ്ച അംഗീകരിക്കാനാകില്ല; കെ എം ബഷീര്‍ കൊല്ലപ്പെട്ട കേസില്‍ പോലീസിന് ഹൈക്കോടതിയുടെ വിമര്‍ശം

കൊച്ചി:സിറാജ് തിരുവനന്തപുരം യൂനിറ്റ് മേധാവി കെ എം ബഷീര്‍ കൊല്ലപ്പെട്ട കേസില്‍ പോലീസിന് ഹൈക്കോടതിയുടെ വിമര്‍ശം. പോലീസിന്റെ ഭാഗത്തു നിന്നുള്ള വീഴ്ച അംഗീകരിക്കാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. അപകടം വരുത്തുമ്പോള്‍ വാഹനത്തിന്റെ വേഗത എത്രയായിരുന്നു വെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് റിപ്പോര്‍ട്ട് എന്ന് കിട്ടുമെന്നും കോടതി തിരക്കി. കേസില്‍ പ്രതിയായ ശ്രീറാം വെങ്കിട്ടരാമന്റെ ജാമ്യം റദ്ദാക്കണമെന്ന ഹരജി ചൊവ്വാഴ്ചത്തേക്ക് വിധി പറയാന്‍ മാറ്റിവെച്ചു.
അപകടമുണ്ടാക്കിയ വാഹനം പുതിയ മോഡല്‍ ആണ്, അതില്‍ ചിലപ്പോള്‍ റിക്കാര്‍ഡര്‍ കാണുമെന്ന് വിലയിരുത്തിയ സ്റ്റേറ്റ് അറ്റോര്‍ണി വാഹനം പരിശോധിക്കണമെന്ന് കോടതിയില്‍ അറിയിച്ചു. കേസില്‍ തെളിവുകള്‍ ഇനിയും ലഭിക്കേണ്ടതുണ്ടെന്നും സ്റ്റേറ്റ് അറ്റോര്‍ണി കോടതിയില്‍ വ്യക്തമാക്കി.
---- facebook comment plugin here -----