National
സുഷമക്ക് ഔദ്യോഗിക ബഹുമതികളോടെ രാജ്യം വിട നല്‍കി

ന്യൂഡല്‍ഹി: മുന്‍ കേന്ദ്ര മന്ത്രി സുഷമാ സ്വരാജിന് ഔദ്യോഗിക ബഹുമതികളോടെ രാജ്യത്തിന്റെ അന്ത്യാഞ്ജലി. ഡല്‍ഹിയിലെ ലോധി റോഡ് ശ്മശാനത്തില്‍ മരണാനന്തര ചടങ്ങുകള്‍ക്ക് ശേഷം മൃതദേഹം സംസ്‌കരിച്ചു. പ്രധാന മന്ത്രി നരേന്ദ്ര മോദി, മറ്റു മന്ത്രിമാര്‍, രാഷ്ട്രീയ നേതാക്കള്‍ തുടങ്ങിയ പ്രമുഖര്‍ സംസ്‌കാര ചടങ്ങിനെത്തി. എയിംസ് ആശുപത്രിയില്‍ നിന്ന് ഡല്‍ഹിയിലെ വസതിയിലും ബി ജെ പി ആസ്ഥാനത്തും പൊതു ദര്‍ശനത്തിനു വച്ച മൃതദേഹത്തില്‍ രാഷ്ട്രപതി, ഉപ രാഷ്ട്രപതി, പ്രധാന മന്ത്രി, കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി തുടങ്ങിയവര്‍ അന്തിമോപചാരം അര്‍പ്പിച്ചു.
ഹൃദയാഘാതത്തെ തുടര്‍ന്ന് ചൊവ്വാഴ്ച രാത്രിയാണ് സുഷമ അന്തരിച്ചത്. സുഷമയുടെ വേര്‍പാടുമായി ബന്ധപ്പെട്ട് ഡല്‍ഹിയിലും ഹരിയാനയിലും രണ്ടു ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.
---- facebook comment plugin here -----