കശ്മീര്‍ വിഷയത്തില്‍ സി പി എം പിന്തുണക്ക് നന്ദി അറിയിച്ച് മെഹബൂബ മുഫ്തി

Posted on: August 7, 2019 12:48 pm | Last updated: August 7, 2019 at 1:41 pm

ന്യൂഡല്‍ഹി: ജമ്മുകശ്മീരിന്റെ പ്രത്യേക അധികാരം എടുത്തുകളഞ്ഞ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാറിനെതിരെ കടുത്ത പ്രതിഷേധം നടത്തിയ സി പി എമ്മിനെ പ്രശംസിച്ച് പി ഡി പി നേതാവ് മെഹ്ബൂബ മുഫ്തി.

കശ്മീരിന് വേണ്ടി സംസാരിച്ച സി പി എമ്മിന് നന്ദി. അമര്‍നാഥ് യാത്രയില്‍ ആക്രമണമുണ്ടാകുമെന്ന് കഥ മെനഞ്ഞുണ്ടാക്കിയ കേന്ദ്ര സര്‍ക്കാര്‍ കശ്മീരി ജനതയുടെ കണ്ണു മൂടികെട്ടി. ഭീരുക്കളേപോലെ ജനാധിപത്യ ലംഘനം നടത്തിയ സര്‍ക്കാറിന്റെ പ്രവൃത്തി നാണക്കേടാണെന്നും മെഹബൂബ ട്വിറ്ററില്‍ കുറിച്ചു.

ബി്ല്ലിനെതിരായ നിലപാടാണ് ഇരുസഭകളിലും സി പി എം സ്വീകരിച്ചത്. ബില്ലിനെതിരെ വോട്ടും ചെയ്തിരുന്നു. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ നടപടിയില്‍ പ്രതിഷേധിച്ച് ഇന്ന് രാജ്യവ്യാപക പ്രതിഷേധത്തിന് സി പി എം ആഹ്വാനം ചെയ്തിട്ടുണ്ട്.