തടവുകാര്‍ക്ക് മര്‍ദനം: വിയ്യൂര്‍ ജയില്‍ സൂപ്രണ്ടിന് സസ്‌പെന്‍ഷന്‍

Posted on: August 6, 2019 5:27 pm | Last updated: August 6, 2019 at 6:50 pm

തൃശൂര്‍: വിയ്യൂര്‍ ജയിലില്‍ തടവുകാരെ മര്‍ദിച്ച സംഭവത്തില്‍ ജയില്‍ സൂപ്രണ്ട് സജീവന് സസ്‌പെന്‍ഷന്‍. സൂപ്രണ്ടിന്റെ ഭാഗത്ത് വീഴ്ച സംഭവിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് ജയില്‍ ഡി ജി പി. ഋഷിരാജ് സിംഗ് നടപടി സ്വീകരിച്ചത്. കഴിഞ്ഞ മാസം ജയിലില്‍ ഡി ജി പി മിന്നല്‍ സന്ദര്‍ശനം നടത്തിയപ്പോഴാണ് തടവുകാര്‍ പരാതി അറിയിച്ചത്.

അന്തേവാസികളോട് കാര്യങ്ങള്‍ ചോദിച്ചു മനസ്സിലാക്കാനോ മര്‍ദനത്തില്‍ പരുക്കേറ്റവര്‍ക്ക് യഥാസമയം ചികിത്സ നല്‍കാനോ സൂപ്രണ്ട് തയാറായില്ലെന്നും തടവുകാര്‍ പറഞ്ഞിരുന്നു. ഇതേ തുടര്‍ന്ന് മൂന്ന് അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍മാരെ സസ്‌പെന്‍ഡ് ചെയ്യുകയും 38 ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുകയും ചെയ്തിരുന്നു.