Kerala
പൂനെയില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് കാണാതായ മലയാളിയുടെ മൃതദേഹം കണ്ടെത്തി

പൂനെ: പൂനെയില്‍ വഡ്ഗാവ്‌ശേരിയില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് കാണാതായ മലയാളിയുടെ മൃതദേഹം കണ്ടെത്തി. കണ്ണൂര്‍ കൂത്തുപറമ്പു സ്വദേശി വൈശാഖ് നമ്പ്യാരുടെ മൃതദേഹമാണ് കണ്ടെത്തിയത്. വൈശാഖും മഹാരാഷ്ട്ര സ്വദേശിയായ സുഹൃത്തും സഞ്ചരിച്ച കാര്‍ ഞായറാഴ്ച്ച രാത്രിയാണ് കൊയിന ഡാമിലേക്കുള്ള വഴിയില്‍ കൊക്കയിലേക്ക് മറിഞ്ഞത്.
വൈശാഖിന്റെ സുഹൃത്തിന്റെ മൃതദേഹം ഇന്നലെ കണ്ടെടുത്തിരുന്നു. കനത്തെ മഴയെ തുടര്‍ന്നാണ് വൈശഖിനായുള്ള തിരച്ചില്‍ വൈകിയത്.
കനത്ത മഴ തുടരുന്ന മഹാരാഷ്ട്രയില്‍ നാശനഷ്ടങ്ങളും ദുരിതങ്ങളും ഏറെയാണ്.
---- facebook comment plugin here -----