കശ്മീര്‍: ഞാന്‍ ചരിത്ര തീരുമാനത്തെ അംഗീകരിക്കുന്നു- കോണ്‍ഗ്രസ് എം എല്‍ എ

Posted on: August 6, 2019 1:28 pm | Last updated: August 6, 2019 at 1:28 pm

ന്യൂഡല്‍ഹി: ജമ്മു കശ്മീര്‍ വിഷയത്തില്‍ കേന്ദ്ര നിലപാടിനെ പിന്തുണച്ചത് കൂടുതല്‍ കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത്. യു പി എ അധ്യക്ഷ സോണിയാ ഗാന്ധിയുടെ ലോക്‌സഭാ മണ്ഡലമായ റായ്ബറേലിയിലെ എം എല്‍ എ അദിതി സിംഗാണ് അവസാരം രംഗത്തെത്തിയിരിക്കുന്നത്.
ഞാന്‍ ഈ തീരുമാനത്തെ പൂര്‍ണമായും അംഗീകരിക്കുന്നു. ഈ തീരുമാനം ജമ്മു കശ്മീരിനെ മുഖ്യധാരയിലെത്തിക്കാന്‍ സഹായിക്കുമെന്ന് അദിതി എന്‍ ഐ എക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ഇതൊരു ചരിത്രപരമായ തീരുമാനമാണ്. രാഷ്ട്രീയവത്കരിക്കാന്‍ പാടില്ല. ഒരു എം എല്‍ എയെന്ന നിലയില്‍ ഞാന്‍ ഈ തീരുമാനത്തെ അംഗീകരിക്കുന്നു- അദിതി പറഞ്ഞു.

ആര്‍ട്ടിക്കിള്‍ 370 റദ്ദ് ചെയ്യാനുള്ള തീരുമാനത്തെ അംഗീകരിച്ച് നേരത്തെ മുതിര്‍ന്ന നേതാവ് ജനാര്‍ദ്ദന്‍ ദ്വിവേദിയും ഭുവന്വേശര്‍ കലതിയും രംഗത്തെത്തിയിരുന്നു. പാര്‍ട്ടി നിലപാടിനെ എതിര്‍ത്ത് ഭുവനേശ്വര്‍ കലതി രാജിവെച്ചിരുന്നു. എം പിമാര്‍ക്കിടയിലും മുതിര്‍ന്ന അംഗങ്ങള്‍ക്കിടയിലും ഇത് സംബന്ധിച്ച അഭിപ്രായ വിത്യാസം നിലനില്‍ക്കുന്നുണ്ട്.